ദേശീയ ടീമില്‍ നിന്ന് ടോറസിനെ ഒഴിവാക്കി

മാഡ്രിഡ്| WEBDUNIA|
PRO
PRO
വെനിസ്വേലയ്ക്കെതിരായുള്ള സൌഹൃദമത്സരത്തിനുള്ള സ്പെയിന്‍ ടീമില്‍ നിന്ന് ടോറസിനെ ഒഴിവാക്കി. അഞ്ച് വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ടോറസിന് ദേശീയ ടീമില്‍ അവസരം ലഭിക്കാതിരിക്കുന്നത്.

കഴിഞ്ഞസീസണില്‍ ദേശീയ ടീമിനായി ടോറസിന് തിളങ്ങാന്‍ കഴിഞ്ഞില്ല. ചെല്‍‌സി ടീമിലും ടോറസിന് മികവ് കാട്ടാനായിരുന്നില്ല.

അടുത്ത യൂറോ കപ്പിനുള്ള ടീമിലും ടോറസിന് സ്ഥാനം ലഭിക്കുമോയെന്ന കാര്യം സംശയത്തിലാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ യൂറോകപ്പ് ഫൈനലില്‍ ടോറസായിരുന്നു സ്പെയിനിന്റെ വിജയ ഗോള്‍ നേടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :