ദുബായ്: വില്യംസ് സഹോദരിമാര്‍ക്ക് വിജയം

ദുബായ്| WEBDUNIA|
ദുബായ് ഓപ്പണ്‍ ടെന്നീസ് വനിതാ വിഭാഗം സിംഗിള്‍സ് പ്രാഥമിക റൌണ്ടില്‍ സെറീനയും വീനസും വിജയിച്ചു. ഇറ്റലിയുടെ സാറ ഇറാനിയെ ആണ് ലോക ഒന്നാം നമ്പര്‍ താരമായ സെറീന പരാജയപ്പെടുത്തിയത്.

ആദ്യ സെറ്റ് കൈവിട്ടുവെങ്കിലും രണ്ടും മൂന്നും സെറ്റുകളില്‍ ഇറാനിയെ തറപറ്റിച്ച് സെറീന വിജയം സ്വന്തമാക്കുകയായിരുന്നു. സ്കോര്‍ 4-6, 6-2,6-0

മറ്റൊരു മത്സരത്തില്‍ ആറാം സീഡ് വീനസ് വില്യംസ് റഷ്യയുടെ അനസ്തേഷ്യ പവ്‌ലിചെങ്കോയെ ആണ് പരാജയപ്പെടുത്തിയത്. കേവലം 53 മിനിറ്റുകള്‍ മാത്രം നീണ്ട മത്സരത്തില്‍ നിഷ്പ്രയാസമായിരുന്നു വീനസിന്‍റെ വിജയം. സ്കോര്‍ 6-0,6-1

ഓസ്ട്രിയയുടെ സൈബില്ലെ ബാമ്മറെ പരാജയപ്പെടുത്തി റഷ്യയുടെ യെലേന ഡെമന്‍റീവയും പ്രാഥമിക റൌണ്ട് കടന്നു. സ്കോര്‍ 7-5, 6-2


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :