തിയോയുടെ കാമുകിക്ക് ഫെറാറി വേണ്ട

ലണ്ടന്‍| WEBDUNIA|
PRO
ഫുട്‌ബോള്‍ താരം തിയോ വാല്‍ക്കോട്ട് നിരാശനാണ്. മറ്റൊന്നും കൊണ്ടല്ല. തന്‍റെ കാമുകിയുടെ ഇരുപത്തിയൊന്നാം പിറന്നാളിന് താന്‍ നല്‍കിയ സമ്മാനം അവള്‍ വേണ്ടെന്ന് പറഞ്ഞിരിക്കുകയാണ്. ഇനി എന്താണ് തിയോ നല്‍കിയ സമ്മാനമെന്നല്ലേ? 140,000 പൌണ്ട് വില വരുന്ന ഒരു ഫെറാറി കാര്‍.

കാമുകിയും വിദ്യാര്‍ത്ഥിനിയുമായ മെലാനി സ്ലേഡിന് സമ്മാനം തീരെ പിടിച്ചില്ല. യൂണിവേഴ്സിറ്റിയിലൂടെ ഈ കാറോടിച്ച് പോകുന്നതിന് ഒരു ത്രില്ലുമില്ല എന്നാണ് അവളുടെ പക്ഷം. തിയോ അധികം പണം ചെലവിടരുതെന്നാണ് തന്‍റെ ആഗ്രഹമെന്ന് മെലാനി സുഹൃത്തുക്കളോട് പറയാറുണ്ടത്രേ! മാത്രമല്ല ഫെറാറിയുടെ ആ തിളക്കമൊന്നും അവള്‍ക്ക് തീരെ പിടിച്ചില്ല.

എങ്കിലും മൂന്ന് വര്‍ഷം മുമ്പ് തിയോ തനിക്ക് വേണ്ടി വാങ്ങിയ 20,000 പൌണ്ടിന്‍റെ വി ഡബ്‌ളിയൂ ബീറ്റില്‍ മെലാനി ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. ചിലര്‍ക്ക് ഭക്ഷണം കഴിക്കാന്‍ പോലും കാശില്ലാത്തപ്പോള്‍ താനെങ്ങനെ ഇത്രയും വിലപിടിച്ച കാറില്‍ പോകുമെന്ന് മെലാനി ചോദിച്ചതായി സുഹൃത്തുക്കള്‍ പറയുന്നു.

60,000 പൌണ്ടാണ് തിയോയുടെ ഒരാഴ്ചത്തെ വരുമാനം. മെലാനിയ്ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും താന്‍ കഴിഞ്ഞ നവംബറില്‍ വാങ്ങിയ ഫെറാറിക്ക് തിയോ 20,000 പൌണ്ടോളം വാര്‍ഷിക ഇന്‍ഷുറന്‍സ് അടയ്ക്കുന്നുണ്ടെന്നാണ് കരുതുന്നത്.

സെന്‍റ് ജോര്‍ജ് ഹോസ്പിറ്റല്‍ യൂണിവേഴ്സിറ്റിയില്‍ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയാണ് മെലാനി. 2006ല്‍ ലോകകപ്പിനായുള്ള ഇംഗ്ലണ്ട് ടീമില്‍ തിയോ സ്ഥാനം നേടിയതോടെയാണ് ഇരുവരും തമ്മിലുള്ള പ്രണയകഥകള്‍ വാര്‍ത്തയിലിടം നേടിത്തുടങ്ങിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :