ഇന്ത്യന്‍ ടെന്നിസിലെ കലാപ കൊടുങ്കാറ്റിനു ശക്തികൂട്ടി ഓള് ഇന്ത്യ ടെന്നിസ് അസോസിയേഷന് നടത്തിയ ഡേവിസ് കപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ തിരഞ്ഞെടുപ്പ്.
ലിയാണ്ടര്‍ പേസ് മാത്രമാണ് ഡേവിസ് കപ്പിനുവേണ്ടി തീരുമാനിച്ച സ്ക്വാഡിലുള്ള ഏക സീനിയര്‍ താരം. വിഎം രഞ്ജിത്, വിജയാന്ത് മാലിക്, പുരവ് രാജ എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തി.
എന്നാല്‍ സൗത്ത് കൊറിയയില്‍ നടക്കാനിരിക്കുന്ന ഡേവിസ് കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നു പ്രമുഖ താരങ്ങളെ ഒഴിവാക്കി. സോംദേവ് ദേവ് വര്മന്, യുകി ബാംബ്രി, വിഷ്ണു വര്ധന്, മഹേഷ് ഭൂപതി, രോഹണ്‍ ബൊപ്പണ്ണ, സനം സിങ്, ദിവിജ് ശരണ്‍, സകേത് എന്നിവരാണ് ഒഴിവാക്കിയത്.