ജപ്പാനും ഉത്തരകൊറിയയ്ക്കും ജയം

ബാങ്കോക്ക്| WEBDUNIA|
2010ലെ ലോകകപ്പ്‌ ഫുട്ബോളിലേക്കുള്ള യോഗ്യതാ മത്സരത്തില്‍ ജപ്പാനും ഉത്തര കൊറിയയ്ക്കും വിജയം.
ജപ്പാന്‍ മറുപടിയില്ലാത്ത ഒരു ഗോളിന് ബഹ്‌റിനെയും ഉത്തരകൊറിയ മറുപടിയില്ലാത്ത രണ്ട് ഗോളിന് യു‌എ‌ഇയെയും ആണ് പരാജയപ്പെടുത്തിയത്.

നാല്‍പ്പത്തിയേഴാം മിനുട്ടില്‍ ഫ്രീകിക്കിലൂടെ ഷുന്‍സുക്കെ നകാമുറയാണ്‌ ജപ്പാന് വിജയ ഗോള്‍ സമ്മാനിച്ചത്. ഇതോടെ ഗ്രൂപ്പ് തലത്തില്‍ 11 പോയിന്‍റുമായി ജപ്പാന്‍ ഒന്നാം സ്ഥാനത്തെത്തി. ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ഉസ്ബക്കിസ്ഥാന്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് ഖത്തറിനെ പരാജയപ്പെടുത്തി.

ഗ്രൂപ്പ്‌ രണ്ടില്‍ ഉത്തര കൊറിയ 2-0നു യുഎഇയെ തോല്‍പ്പിച്ചു. അമ്പത്തിയൊന്നാം മിനുട്ടില്‍ പാക്‌ നാം-ചോലാണ് ഉത്തരകൊറിയയ്ക്ക് മുന്‍‌തൂക്കം നല്‍കിയത്. കളിതീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ മുന്‍ ഇന്‍-ഗുക്‌ രണ്ടാം ഗോളിലൂടെ ഉത്തരകൊറിയയുടെ വിജയം ഒന്നുകൂടി ഉറപ്പിച്ചു. ഇതോടെ പത്തു പോയിന്റുമായി ഉത്തര കൊറിയയും ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി.

നാലാം ഗ്രൂപ്പില്‍ റഷ്യ അസര്‍ബൈജാനെ തോല്‍പ്പിച്ചു. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു റഷ്യയുടെ വിജയവും. ആഫ്രിക്കന്‍ മേഖലയിലെ ആദ്യ മല്‍സരില്‍ ടുണീഷ്യ 2-1 ന്‌ കെനിയയെ കീഴടക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :