ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തിന്റെ മൂന്നാം ഗ്രാന്‍ഡ് പ്രീയായ ചൈനീസ് ഗ്രാന്‍ഡ് പ്രീയില്‍ റെഡ് ബുള്ളിന് വിജയം. ജര്‍മന്‍ ഡ്രൈവര്‍ സെബാസ്റ്റിയന് വെറ്റല്‍ ആണ് റെഡ് ബുള്ളിന് സീസണിലെ ആദ്യ ജയം സമ്മാനിച്ചത്.
മെല്‍ബണ്‍ മലേഷ്യന്‍ ഗ്രാന്‍ഡ് പ്രീകളില്‍ വിജയിയായ ബ്രൌണ്‍ ജിപിയുടെ ജെന്സന് ബട്ടന് മൂന്നാമതെത്താനേ കഴിഞ്ഞുള്ളു. റെഡ് ബുള്ളിന്റെ തന്നെ ഓസ്ട്രേലിയന്‍ ഡ്രൈവറായ മാര്‍ക്ക് വെബ്ബറാണ് രണ്ടാമതെത്തിയത്. ഫോര്‍മുല വണ്ണിലെ ശ്രദ്ധാകേന്ദ്രമായ ലൂയിസ് ഹാമില്ട്ടണ് ആറാമനായാണ് ഫിനീഷ് ചെയ്തത്.
ഇരുപത്തിയൊന്നുകാരനായ വെറ്റലിന്റെ രണ്ടാം ഗ്രാന്‍ഡ് പ്രീ വിജയമാണിത്. എന്നാല്‍ പോയന്റ് നിലയില്‍ ഇപ്പോഴും ബട്ടനാണ് മുന്നില്‍. 21 പോയന്റാണ് ബട്ടനുള്ളത്. 15 പോയന്റുമായി ബാരിച്ചെല്ലോയാണ് രണ്ടാം സ്ഥാനത്ത്. വെറ്റല്‍ പത്ത് പോയന്റുമായി മൂന്നാം സ്ഥാനത്താണ്.