ഗ്രീക്ക് അത്‌ലറ്റ് മരുന്നടിയില്‍ കുടുങ്ങി

PROPRO
ബീജിംഗ് ഒളിമ്പിക്‍സില്‍ പങ്കെടുക്കുന്ന ഗ്രീസിന്‍റെ ടീമിലെ ഒരു കായികതാരം കൂടി മരുന്നടിക്ക് പിടിയിലായി. ഉത്തേജക മരുന്നു പരിശോധനയുടെ ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് താരത്തെ തിരിച്ചു വിളിച്ചിരിക്കുകയാണ്.

താരത്തിന്‍റെ പേര് പെട്ടെന്ന് പുറത്തുവിട്ടിട്ടില്ലെങ്കിലും 200 മീറ്റര്‍ ഓട്ടക്കാരന്‍ ടാസോസ് ഗൌസിസാണ് പിടിയിലായതെന്ന് ഒരു ഗ്രീക്ക് മാധ്യമം പുറത്ത് വിട്ട വാര്‍ത്തയില്‍ പറയുന്നു. താന്‍ ഇക്കാര്യത്തില്‍ നിരപരാധിയാണെന്ന് ടാസോസ് വ്യക്തമാക്കി. ബീജിംഗ് ഒളിമ്പിക്‍സിന് ഒരു ദിവസം മുമ്പായിരുന്നു ടാസൌസിസ് മരുന്നടിച്ചതായി തെളിഞ്ഞത്.

കഴിഞ്ഞ തവണ സ്വന്തം മണ്ണായ ഏതന്‍സില്‍ ഒളിമ്പിക്‍സ് നടന്നതിനു സമാനമായ ഗതിയാണ് ഇത്തവണയും ഗ്രീസിന്. ഒളിമ്പിക്‍സ് തുടങ്ങുന്നതിനു മുമ്പ് ഓട്ടക്കാരായ കോസ്റ്റാസ് കെന്‍റെറിസ്, കാതറീനാ താനു എന്നിവരുടെ മരുന്നു പരിശോധനയുടെ ഫലം പോസിറ്റീവായത് ആതിഥേയര്‍ക്ക് നാണക്കേട് ഉണ്ടാക്കിയിരുന്നു.

ഏതന്‍സ്: | WEBDUNIA| Last Modified ശനി, 9 ഓഗസ്റ്റ് 2008 (12:20 IST)
അദ്യ രണ്ട് സാമ്പിളുകളുടെയും ഫലം പോസിറ്റീവായതായി താരത്തിന്‍റെ പേര്‍ വെളിപ്പെടുത്താതെ ഗ്രീക്ക് ഒഫീഷ്യലുകള്‍ വ്യക്തമാക്കി.ഒളിമ്പിക് ഗ്രാമത്തിലേക്ക് ഗ്രീസ് ടീം എത്തുന്നതിനു മുമ്പായി നടത്തിയ പരിശോധനയാണ് പോസിറ്റീവായത് എന്ന് ഗ്രീക്ക് ഉത്തേജക വിരുദ്ധ സമിതി വ്യക്തമാക്കി. ഗ്രീസ് അത്‌ലറ്റുകള്‍ ഇപ്പോള്‍ ജപ്പാനില്‍ പരിശീലനം നടത്തുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :