കേരളം കുതിക്കുന്നു, നാല് ഇരട്ടസ്വര്‍ണം

പുണെ| WEBDUNIA| Last Modified ബുധന്‍, 5 ജനുവരി 2011 (09:52 IST)
ദേശീയ സ്കൂള്‍ മീറ്റില്‍ കേരളം കുതിക്കുന്നു. 16 സ്വര്‍ണവും അഞ്ചു വെള്ളിയും 13 വെങ്കലവുമാണ് കേരളം ഇന്നലെ ബാലേവാഡി സ്റ്റേഡിയത്തില്‍ നിന്ന് നേടിയത്. ഇതില്‍ നാല് ഇരട്ടസ്വര്‍ണവും ഉള്‍പ്പെടുന്നു.

മെഡല്‍വേട്ടയില്‍ കേരളം ബഹുദൂരം മുന്നിലാണ്. നാലു സ്വര്‍ണവുമായി കര്‍ണാടകയാണു രണ്ടാംസ്ഥാനത്ത്‌. അതേസമയം, ഇന്നലെ ബാലേവാഡി സ്റ്റേഡിയത്തില്‍ പിറന്നത്‌ അഞ്ചു റെക്കോര്‍ഡുകള്‍. എന്നാല്‍, കേരളത്തിന്‍റെ ആര്‍ക്കും റെക്കോര്‍ഡില്ല.

എ മാജിദ നൗറിന്‍, പി മെര്‍ലിന്‍, സാന്ദ്ര സത്യന്‍, പി യു ചിത്ര, കെ കെ വിദ്യ, നയന ജെയിംസ്‌, കെ റിന്‍ഷ, റിന്‍റു മാത്യു, നീന എലിസബത്ത്‌ ബേബി, ലുക്മല്‍ ഹക്കിം, സുജിത്‌ കുട്ടന്‍, എ ജി രഖില്‍ എന്നിവരാണ്‌ ഇന്നലെ കേരളത്തിനു വേണ്ടി സ്വര്‍ണം നേടിയത്‌. ഇതില്‍ മാജിദ നൌറീന്‍ ഒന്നര മണിക്കൂറിനിടെയാണ് ഡബിള്‍ സ്വര്‍ണം നേടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :