കിരീടം സ്വന്തമാക്കാന്‍ യുണൈറ്റഡും സിറ്റിയും നേര്‍ക്കുനേര്‍

ലണ്ടന്‍| WEBDUNIA| Last Modified തിങ്കള്‍, 30 ഏപ്രില്‍ 2012 (16:03 IST)
PRD
PRO
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് പോരാട്ടം പൊടിപാറും. ജേതാക്കളെ തീരുമാനിക്കുന്ന ഇന്നത്തെ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും മാഞ്ചസ്റ്റര്‍ സിറ്റിയുമാണ് ഏറ്റുമുട്ടുക.

മൂന്ന് പോയന്റിന്റെ ലീഡ് ആണ് ഇപ്പോള്‍ യുണൈറ്റഡിന് ഉള്ളത്. സിറ്റി ഇന്ന് ജയിക്കുകയാണെങ്കില്‍ പോയന്റ് നിലയില്‍ ഇരുടീമുകളും ഒപ്പമെത്തും.

പിന്നീട് സ്വാന്‍സി സിറ്റിയുമായും സണ്ടര്‍ലന്‍ഡുമായുമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് മത്സരങ്ങളുള്ളത്. ന്യൂകാസില്‍ യുണൈറ്റഡുമായും ക്യൂ പി ആറുമായാണ് മാഞ്ചസ്റ്റര്‍ സിറ്റി മത്സരിക്കുക. 35 മത്സരങ്ങളില്‍ നിന്ന് 83 പോയന്റാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനുള്ളത്. 80 പോയന്റാണ് മാഞ്ചസ്റ്റര്‍ സിറ്റിക്കുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :