കയ്യേറ്റം: ഫുട്ബോള്‍ താരം ധനേഷിന് വിലക്ക്

കണ്ണൂര്‍| WEBDUNIA|
ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്ബോള്‍ മല്‍സരത്തിനിടെ റഫറിയെ കയ്യേറ്റംചെയ്ത സംഭവത്തില്‍ മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം കെ വി ധനേഷിന് വിലക്ക്. ഒരു വര്‍ഷത്തേക്കാണ് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ (ഡി എഫ് എ) ധനുഷിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സ്പിരിറ്റഡ് യൂത്ത്‌സിന്റെ കളിക്കാരനായ ധനേഷ് കഴിഞ്ഞ മേയില്‍ ജവാഹര്‍ സ്റ്റേഡിയത്തില്‍ സ്പോര്‍ട്സ് ഡവലപ്മെന്റ് ട്രസ്റ്റ് ടീമുമായി നടന്ന മല്‍സരത്തിനിടെ റഫറി സുധീഷ് കുമാറിനെ കയ്യേറ്റം ചെയ്തുവെന്ന പരാതിയില്‍ അസോസിയേഷന്‍ നടത്തിയ അന്വേഷണത്തിനു ശേഷമാണു നടപടി.

എന്നാല്‍ തന്റെ വിശദീകരണം പരിഗണിക്കാതെ ഏകപക്ഷീയമായാണ് തീരുമാനമെടുത്തതെന്ന് ധനേഷ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :