കനേഡിയന്‍ പര്യടനം: ഹോക്കി ടീം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 30 സെപ്‌റ്റംബര്‍ 2009 (20:17 IST)
PRO
കനേഡിയന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 9 മുതല്‍ 24 വരെ കാനഡയുമായി ഏഴ് ടെസ്റ്റുകളിലാണ് മത്സരിക്കുക.

ക്യപ്റ്റനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അടുത്തിടെ യൂറോപ്യന്‍ പര്യടനത്തില്‍ ഇന്ത്യയെ നയിച്ചത് സന്ദീപ് സിംഗായിരുന്നു. ഒക്ടോബര്‍ രണ്ടിന് ഇന്ത്യന്‍ ടീം യാത്ര തിരിക്കും.

ഡല്‍ഹിയില്‍ നടക്കുന്ന ലോകകപ്പിനും അര്‍ജന്‍റീനയില്‍ ഡിസംബറില്‍ നടക്കുന്ന ചാമ്പ്യന്‍സ് ചലഞ്ച് ടൂര്‍ണ്ണമെന്‍റിനും ഉള്ള മുന്നൊരുക്കമാണ് ഇന്ത്യന്‍ ടീമിന് ഈ പര്യടനം.

ഹോക്കി ലോക റാങ്കിംഗില്‍ പതിനൊന്നാം സ്ഥാനത്താണ് കാനഡ. ഇന്ത്യ പന്ത്രണ്ടാം സ്ഥാനത്താണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :