ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അഭിമാനതാരം സൈന നേഹ്വാള് സെമിയില്‍ കടന്നു. ചൈനയുടെ ഷിയാന്‍ വാങ്ങിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണു സൈന തോല്‍പ്പിച്ചത്. സ്കോര്‍: 23- 21, 19-21, 21-16. ഒരു മണിക്കൂര്‍ 14 മിനിറ്റു കൊണ്ടാണു സൈന വിജയം സ്വന്തമാക്കിയത്.
പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ പി കശ്യപ് പുറത്തായി. ചൈനയുടെ ചെന്‍ ലോങ്ങാണു കശ്യപിനെ തോല്‍പ്പിച്ചത്. സ്കോര്‍: 21-16, 21-10. 43 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ കശ്യപ് കീഴടങ്ങിയത്.