ഏഷ്യാ കപ്പ്: ദ. കൊറിയയെ തകര്‍ത്ത് ജപ്പാന്‍ ഫൈനലില്‍
ദോഹ|
WEBDUNIA|
Last Modified ബുധന്‍, 26 ജനുവരി 2011 (10:59 IST)
PRO
PRO
ആവേശകരമായ സെമിഫൈനല്‍ പോരാട്ടത്തില്‍ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി ജപ്പാന്‍ ഏഷ്യന്‍ കപ്പിന്റെ അന്തിമപോരാട്ടത്തിന് യോഗ്യത നേടി. മൂന്ന് പ്രാവശ്യം ഏഷ്യന്‍ ചാമ്പ്യന്‍മാരായ ജപ്പാന്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് സെമിഫൈനലില്‍ കൊറിയക്കെതിരെ വിജയം കണ്ടത്.
നിശ്ചിത സമയത്ത് ഇരുടീമുകളും 1-1ന് സമനിലയിലായിരുന്നു. അധികസമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ നേടിയതിനെ തുടര്‍ന്ന് 2-2ന് സമനിലയിലായി. ഇതേതുടര്‍ന്ന് കളി ഷൂട്ടൌട്ടിലേക്ക് നീളുകയായിരുന്നു. ഷൂട്ടൗട്ടില്‍ കൊറിയയുടെ ആദ്യ മൂന്നു ശ്രമങ്ങളും ലക്‍ഷ്യം കണ്ടില്ല. എന്നാല്‍ ജപ്പാന്റെ നാലു ശ്രമങ്ങളീല്‍ മൂന്നും ഗോളായി.
ഒന്നാം പകുതിയുടെ 23-ാം മിനിറ്റി സുങ് യുങ് കെ കൊറിയക്ക് വേണ്ടി ഗോള്‍ നേടി. കളിയുടെ അവസാന മിനിറ്റില്‍ ജെ വോന്‍ വാങ് കൊറിയയുടെ മറ്റൊരു ഗോളും നേടി. യോച്ചി മയേദയാണ് 36-ാം മിനിറ്റില്‍ ജപ്പാന്റെ ആദ്യ ഗോള്‍ നേടിയത്. 98-ാം മിനിറ്റില്‍ ഹജിമി ഒസാഗെ ജപ്പാന്റെ രണ്ടാം ഗോള്‍ നേടി.
ഓസ്‌ട്രേലിയയും ഉസ്‌ബെക്കിസ്താനും തമ്മില്‍ നടക്കുന്ന രണ്ടാം സെമിയിലെ വിജയികളെയാണ് ജപ്പാന്‍ ഫൈനലില്‍ നേരിടുക.