ഏഷ്യന്‍കപ്പ്: ഓസ്ട്രേലിയയും ദക്ഷിണകൊറിയയും സമനിലയില്‍

ദോഹ| WEBDUNIA|
ഓസ്ട്രേലിയയും ദക്ഷിണകൊറിയയും തമ്മിലുള്ള പോരാട്ടം സമനിലയില്‍ കലാശിച്ചു. ഏഷ്യന്‍ കപ്പിലെ സാംപിള്‍ ഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരം ഓരോ ഇരുടീമുകളും ഗോളുകള്‍ നേടി സമനിലയില്‍ പിരിഞ്ഞു. ഇപ്പോള്‍ നാലുവീതം പോയിന്‍റുകളുമായി ഇരുടീമുകളും സമനിലയിലാണ്.

കളിയുടെ ഇരുപത്തിനാലാം മിനിറ്റില്‍ കൂ ജാചിയോളിന്‍റെ ഗോളിലൂടെ ദക്ഷിണ കൊറിയയാണു ലീഡ്‌ നേടിയത്‌. പിന്നീട് നടന്ന കളി അല്പം കടുപ്പമേറിയതായിരുന്നു. അതുകൊണ്ട് തന്നെ, സമനില കൈവരിക്കാന്‍ അറുപത്തിരണ്ടാ‍ം മിനിറ്റില്‍ മൈല്‍ ജെഡിനാക്കിന്‍റെ ഗോള്‍വരെ കാത്തിരിക്കേണ്ടിവന്നു.

സാമൂഹികദൗത്യവും ഏറ്റെടുത്താണ് താരങ്ങള്‍ ഇന്നലെ വാം - അപ്പിന്‌ ഇറങ്ങിയത്‌. നാട്ടിലെ വെള്ളപ്പൊക്ക ദുരിതബാധിതരെ സഹായിക്കുന്നതിന്‍റെ ഭാഗമായി "ഓസ്ട്രേലിയ ഫ്ലഡ്‌ റിലീഫ്‌ അപ്പീല്‍, ഡൊണേറ്റ്‌ നൗ“ എന്ന ആഹ്വാനമടങ്ങിയ വെള്ള ജഴ്സിയുമണിഞ്ഞായിരുന്നു താരങ്ങള്‍ വാം അപ്പിനെത്തിയത്.

ഏഷ്യന്‍ കപ്പില്‍ പ്രാഥമിക റൌണ്ടില്‍ ഇനി ഓസ്ട്രേലിയയുടെ അവസാനമല്‍സരം ബഹ്‌റിനെതിരെയും ദക്ഷിണകൊറിയയുടേത്‌ ഇന്ത്യയ്ക്കെതിരെയുമാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :