ഒളിമ്പിക്സ് മത്സരങ്ങള്‍ ഏറെ പ്രാധ്യാന്യത്തോടെ കാണുന്നുവെന്ന് ഇന്ത്യയുടെ സാനിയ മിര്‍സ. ഡബിള്‍സില്‍ ഒളിമ്പിക്സ് മെഡല്‍ നേടാന്‍ സാധ്യതയുണ്ടെന്നും സാനിയ പറഞ്ഞു.
എന്നെ സംബന്ധിച്ച് ഇപ്പോള്‍ ഏറ്റവും പ്രധാനം ഒളിമ്പിക്സ് ആണ്. ഡബിള്‍സില്‍ ജൂണ്‍ വരെ ആദ്യ പത്ത് റാങ്കിംഗില്‍ നില്‍ക്കാനായാല്‍ മിക്സഡ് ഡബിള്‍സിലും ഒളിമ്പിക്സില്‍ പങ്കെടുക്കാനാകും. മെഡല്‍ നേടാന്‍ സാധ്യതകളുണ്ട്. ഒളിമ്പിക്സ് മെഡലാണ് എന്റെ ലക്ഷ്യം - സാനിയ പറഞ്ഞു.
ടെന്നിസ് ഡബിള്‍സ് റാങ്കിംഗില്‍ സാനിയ ഇപ്പോള്‍ എട്ടാം സ്ഥാനത്താണ്. സിംഗിള്‍സില്‍ സാനിയ നൂറ്റിയെണ്പത്തിയൊന്നാം സ്ഥാനത്തുമാണ്. ഒളിമ്പിക്സില്‍ ഡബിള്‍സ് മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി സാനിയ സിംഗിള്‍സ് മത്സരങ്ങള്‍ ഒഴിവാക്കുന്നുവെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തയുണ്ടായിരുന്നു.