ഉയരങ്ങള്‍ കീഴടക്കി അദ്ഭുതമായി പറന്നിറങ്ങാറുള്ള സുന്ദരിക്ക് ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡലില്ല. പോള്‍വോള്‍ട്ടില്‍ ലോകറെക്കോര്‍ഡുകാരി യെലേന ഇസിന്‍ബയേവ ഇത്തവണ ഏഴാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടു.
ബ്രസീല്‍ താരം ഫാബിയാന മ്യൂറര്‍ ആണ് സ്വര്‍ണം നേടിയത്. 4.85 മീറ്റര്‍ കടന്നാണ് ഫാബിയാന സ്വര്‍ണം സ്വന്തമാക്കിയത്. 5.06മീ മറികടന്ന് മുമ്പ് ലോകറെക്കോര്‍ഡിട്ട ഇസിന് ഇത്തവണ പിന്നിടാനായത് 4.65 മീറ്റര്‍ മാത്രമാണ്.
ജര്‍മനിയുടെ മാര്‍ട്ടിന സ്ട്രറ്റ്സിന് 4.80 മീറ്റര്‍ കടന്ന് വെള്ളി സ്വന്തമാക്കി. റഷ്യക്കാരി സ്വെറ്റ്ലേന ഫിയോഫനോവ ( 4.75 മീറ്റര്‍) വെങ്കലം നേടി.