ഇന്ത്യ ഫുട്ബോള്‍ ലോകകപ്പിലെത്തുമെന്ന് സച്ചിന്‍

കൊല്‍ക്കത്ത| WEBDUNIA| Last Modified തിങ്കള്‍, 23 ഡിസം‌ബര്‍ 2013 (10:11 IST)
PRO
2022ലെ ഫുട്‌ബോള്‍ ലോകകപ്പിന് യോഗ്യത നേടാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

2017 ലെ അണ്ടര്‍ 17 ലോകകപ്പിന്‌ വേദിയാകുന്നത്‌ സീനിയര്‍ ടീമുകള്‍ക്കൊപ്പം കളിക്കാനുള്ള ചവിട്ടുപടിയാണെന്നും സച്ചിന്‍ പറഞ്ഞു.

2022 ലോകകപ്പ്‌ മുന്നില്‍ കണ്ടു പ്രതിഭാശാലികളായ കുട്ടികളെ കണ്ടെത്തി പരിശീലനം കൊടുത്തു തുടങ്ങണമെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു.

പടിപടിയായ വളര്‍ച്ച കൊണ്ടു മാത്രമേ അതിനു സാധിക്കുവെന്നും ഒരു രാത്രി കൊണ്ടു ലോകകപ്പ്‌ യോഗ്യത നേടാമെന്ന മോഹമൊന്നും പാടില്ലെന്നും സച്ചിന്‍ തുടര്‍ന്നു.

കൊല്‍ക്കത്തയില്‍ വേള്‍ഡ്കപ്പ് ട്രോഫി ടൂര്‍ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു സച്ചിന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :