ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഫുട്ബോള്‍ പരമ്പര സംഘടിപ്പിക്കുന്നു. ലണ്ടനിലാണ് പരമ്പര നടക്കുക. ഫിഫയുടെയും യുവേഫയുടെയും അംഗീകാരമുള്ള ഏജന്‍സിയായ ടച്ച്സ്കൈ സ്പോര്‍ട്സാണു മത്സരം സംഘടിപ്പിക്കുന്നത്.
പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണ് ഉള്ളത്. ആദ്യ മല്‍സരം ഓഗസ്റ്റ് 25നു മാഞ്ചസ്റ്ററിലും രണ്ടാം മല്‍സരം സെപ്റ്റംബര്‍ മൂന്നിനു കവന്ററിയിലും അവസാന മല്‍സരം സെപ്റ്റംബര്‍ ഒന്‍പതിനു ലണ്ടനിലും നടക്കും.
ഇതിനു മുന്‍പ് ഇന്ത്യയും പാകിസ്ഥാനും ഫുട്ബോള്‍ കളിക്കളത്തില്‍ നേര്‍ക്കുനേര്‍ വന്നത് 2005ലാണ്. പരമ്പര 1-1 സമനിലയായെങ്കിലും ഗോള്‍ വ്യത്യാസത്തിലെ മുന്‍തൂക്കം പരിഗണിച്ച് ഇന്ത്യയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.