ഇനി പരിക്കേറ്റാല്‍ പിന്‍‌വാങ്ങും: സിയാങ്ങ്‌

ബീജിംഗ്:| WEBDUNIA|
ഒരിക്കല്‍ കൂടി പരിക്കേറ്റാല്‍ കായിക ലോകത്തോട്‌ വിടപറയുമെന്ന്‌ ചൈനയുടെ ഒളിംപിക്‌ ചാംപ്യന്‍ ലിയു സിയാങ്ങ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു സിയാങ്ങ്.

110 മീറ്റര്‍ ഹര്‍ഡില്‍സ് സ്പെഷ്യലിസ്റ്റാണ് ലിയു. ചൈനയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ലിയു ബീജിംഗ് ഒളിംപിക്സിലെ ആദ്യ റൗണ്ട്‌ മത്സരത്തിനിടെ വലതുകാലിനേറ്റ പരിക്കിനെ തുടര്‍ന്ന് പിന്‍‌വാങ്ങുകയായിരുന്നു. അതിനു ശേഷം ഇതുവരെ അദ്ദേഹം മത്സരങ്ങളില്‍ പങ്കെടുത്തിട്ടില്ല.

സിയാങ്ങ്‌ പഴയ ഫോം വീണ്ടെടുക്കുന്നതില്‍ പരിശീലകനായ സണ്‍ ഹെയ്പിങ്‌ സംശയം പ്രകടിപ്പിച്ചിരുന്നു. ഇനിയും പരിക്കിന്‍റെ പിടിയിലമര്‍ന്നാല്‍ സിയാങ്ങ് കായിക രംഗത്ത് തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും ഹെയ്പിങ്‌ അഭിപ്രയപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :