ഇത് തന്റെ കരിയറിലെ ഏറ്റവും മികച്ച സീസണാണെന്ന് പി എഫ് എ പ്ലേയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടിയ വെയ്ന്‍ റൂണി പറഞ്ഞു. കാര്‍ലോസ് ടെവസ്, സെസ്ക് ഫാബ്രെഗാസ്, ദ്രോഗ്ബ എന്നിവരെ പിന്തള്ളിയാണ് കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ പി എഫ് എ അംഗീകാരം റൂണി ഏറ്റുവാങ്ങിയത്.
അവാര്‍ഡ് ചടങ്ങിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇത് തന്റെ മികച്ച സമയമാണെന്ന് റൂണി പറഞ്ഞത്. ഈ സീസണില്‍ നിരവധി ഗോളുകള്‍ നേടാനായി. തന്റെ ടീമിന് നേട്ടങ്ങള്‍ നേടിക്കൊടുക്കാന്‍ തന്റെ മികച്ച പ്രകടനങ്ങള്‍ക്ക് സാധിച്ചുവെന്നാണ് വിശ്വസിക്കുന്നതെന്നും റൂണി പറഞ്ഞു.
അതേസമയം, സീസണില്‍ മികച്ച പ്രകടനം തുടരുന്ന തന്റെ ജോലികള്‍ പൂര്‍ത്തിയായിട്ടില്ലെന്നും കിരീടങ്ങള്‍ ഇനിയും നേടേണ്ടതുണ്ടെന്നും റൂണി പറഞ്ഞു. മികച്ച താരത്തെ തെരഞ്ഞെടുക്കാനുള്ള വോട്ടിംഗില്‍ തന്റെ വോട്ട് ദിദിയര്‍ ദ്രോഗ്ബയ്ക്കായിരുന്നു. ഏറ്റവും മികച്ച യുവതാരത്തിനുള്ള വോട്ടിംഗില്‍ സെസ്ക് ഫാബ്രെഗാസിന് വോട്ട് നല്‍കിയെന്നും റൂണി വെളിപ്പെടുത്തി.
ഇത്തരമൊരു അവാര്‍ഡ് ലഭിച്ചപ്പോള്‍ അത്ഭുതപ്പെട്ടുപോയെന്നും എട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഏറ്റവും മികച്ച യുവതാരത്തിനുള്ള അവാര്‍ഡ് നേടിയ നിമിഷങ്ങള്‍ ഓര്‍ത്തെന്നും റൂണി പറഞ്ഞു.