ആഴ്‌സണലിനെ 4 ഗോളിനെ തകര്‍ത്ത് എ സി മിലാന് ജയം

മ്യൂണിച്ച്| WEBDUNIA| Last Modified വ്യാഴം, 16 ഫെബ്രുവരി 2012 (18:52 IST)
ചാമ്പ്യന്‍സ്‌ലീഗില്‍ എ സി മിലാന് തകര്‍പ്പന്‍ ജയം. ശക്തരായ ആഴ്‌സണലിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് മിലാന്‍ വിജയം സ്വന്തമാക്കിയത്. പ്രീക്വാര്‍ട്ടറിലെ ആദ്യപാദ മത്സരത്തില്‍ എ സി മിലാന് ഇബ്രാവി മൊവിച്ച്, ബ്രോവീനോ കൂട്ടുക്കെട്ടാണ് ഉജ്ജ്വല വിജയം സമ്മാനിച്ചത്.

മിലാനുവേണ്ടി ബൊട്ടിങ് പതിനഞ്ചാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. മുപ്പത്തിയേഴാം മിനിറ്റില്‍ രണ്ടാം ഗോള്‍. രണ്ടാം പകുതിയുടെ മൂന്നാം മിനിറ്റില്‍ റൊബീഞ്ഞൊ ബെനാല്‍ടി ഏരിയയില്‍ നിന്നു അടിച്ച പന്ത് മൂന്നാം ഗോളായി. ഇബ്രാവി മൊവിച്ച് എഴുപത്തിമൂന്നാം മിനിറ്റില്‍ നേടിയ ഗോള്‍ മിലാന്‍റെ വിജയം ഉറപ്പിച്ചു. മറ്റൊരു മത്സരത്തില്‍ റഷ്യന്‍ ടീം സെമിത്ത് പോര്‍ച്ചുഗല്‍ ടീം ബെന്‍ഫിക്കയെ തോല്‍പ്പിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :