ജൊഹാനസ്ബര്‍ഗ്|
WEBDUNIA|
Last Modified തിങ്കള്‍, 28 ജൂണ്‍ 2010 (08:35 IST)
പ്രമുഖരുടെ പോരാട്ടത്തില്‍ അര്‍ജന്റീനയ്ക്കും ജര്‍മനിയ്ക്കും ജയം. ഇംഗ്ലണ്ടിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് ജര്‍മനി ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പാക്കിയത്. രണ്ടാം മത്സരത്തില്‍ അര്‍ജന്റീന ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് മെക്സികോയെയും കീഴടക്കി.
ആദ്യ പകുതിയില്‍ നിറഞ്ഞുകളിച്ച അര്‍ജന്റീന രണ്ടാം പകുതിയില്‍ മങ്ങിയ പ്രകടമായിരുന്നു. അര്‍ജന്റീനയ്ക്ക് വേണ്ടി 26, 52 മിനുറ്റുകളില്‍ കാര്‍ലോസ് ടെവസും മുപ്പത്തിമൂന്നാം മിനുറ്റില്‍ ഗോണ്‍സാലോ ഹിഗ്വയ്നും ഗോള്‍ നേടി. മെക്സികോയുടെ ആശ്വാസഗോള്‍ യാവിയര്‍ ഹെര്‍ണാണ്ടസിന്റെ ബൂട്ടില്‍ നിന്നായിരുന്നു.
ലയണല്‍ മെസ്സിക്ക് പകരം യാവിന് മഷറാനോയാണ് ടീമിനെ നയിച്ചത്. ഗബ്രിയേല്‍ ഹെയിന്സേ ഫുള്‍ബാക്ക് പൊസിഷനിലും ഗോണ്‍സാലോ ഹിഗ്വയ്നും കാര്‍ലോസ് ടെവസും മുന്‍നിരയിലാണ് കളിച്ചത്.
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് ജര്‍മനി ഇംഗ്ലണ്ടിന് സമ്മാനിച്ചത്. ഇരുപതാം മിനുറ്റില്‍ മിറോസ്ലാവ് ക്ലോസെയും മുപ്പത്തിരണ്ടാം മിനുറ്റില്‍ ലൂക്കാസ് പൊഡോള്‍സ്കിയും 67,70 മിനുറ്റില്‍ തോമസ് മ്യൂളറുമാണ് ജര്‍മനിക്കായി ഗോള്‍ നേടിയത്.
മുപ്പത്തിയേഴാം മിനുറ്റില്‍ മാത്യു അപ്സണാണ് ഇംഗ്ലണ്ടിന്റെ ആശ്വാസ ഗോള്‍ നേടിയത്. മുപ്പത്തിയെട്ടാം മിനുറ്റില്‍ ഇംഗ്ലണ്ടിന് സമനില നേടാന്‍ അവസരം ലഭിച്ചെങ്കിലും റഫറി ഗോള്‍ അനുവദിച്ചില്ല. ഫ്രാങ്ക് ലാംപാര്‍ഡിന്റെ ഷോട്ട് ഗോള്‍വര കടന്നിരുന്നു.