തുളസിച്ചെടി ഐശ്വര്യവും ദേവപ്രീതിയും കൊണ്ടുവരുമോ ?

തുളസിച്ചെടി ഐശ്വര്യവും ദേവപ്രീതിയും കൊണ്ടുവരുമോ ?

  astrology , Tulsi , home , veedu , health , തുളസി , തുളസിച്ചെടി , തുളസിത്തറ , ദേവപ്രീതി , ഐശ്വര്യം , വീട്
jibin| Last Updated: ശനി, 8 ജൂലൈ 2017 (19:24 IST)
വീടിന്റെ മുറ്റത്തൊരു തുളസിച്ചെടി നില്‍ക്കുന്നത് ഐശ്വര്യമാണ്. ഈ കാഴ്‌ച കണ്ണിന് കുളിര്‍മ നല്‍കുന്നതിനൊപ്പം തന്നെ നിൽക്കുന്ന മണ്ണ് പോലും ശുദ്ധീകരിക്കുകയും ചെയ്യുമെന്നാണ് പഴമക്കാര്‍ പറയുന്നത്. തുളസി പലതരത്തില്‍ ഉണ്ടെങ്കിലും കൃഷ്ണ തുളസിയാണ് ഐശ്വര്യവും ദേവപ്രീതിയും പകരുന്നതില്‍ മുന്നില്‍.


തുളസിത്തറയില്‍ മാത്രമെ തുളസി നടാവു എന്ന് ചിട്ടയൊന്നുമില്ല. കൂടാതെ തുളസിത്തറയില്‍ ഒരു തുളസിച്ചെടിയെ പാടുള്ളൂവെന്ന് വിശ്വസിക്കുന്നവരുണ്ട്. എന്നാല്‍, അതൊരു തെറ്റായ വിശ്വാസമാണ്. ഒന്നിലധികം തൈകൾ നട്ടുവളര്‍ത്തുന്നതില്‍ ഒരു തെറ്റുമില്ല.

വീടിന്റെ കിഴക്കുഭാഗത്തായി പ്രധാന വാതിലിന് നേർക്ക് പണിതാൽ ഫലങ്ങൾ ഏറുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. നിത്യേന വെള്ളമൊഴിച്ച് കൊടുക്കുന്നതിനൊപ്പം തുളസി നില്‍ക്കുന്ന മണ്ണ് ശുദ്ധമായി സംരക്ഷിക്കുകയും വേണം.

വൈകിട്ട് വീട്ടില്‍ വിളക്കുവച്ച ശേഷം തുളസിത്തറയില്‍ സന്ധ്യാദീപം തെളിയിക്കുന്നത് കുടുംബത്തിനും മനസിനും ഐശ്വര്യമുണ്ടാക്കും. എന്നാല്‍, തുളസിത്തറയില്‍ നിന്നും അനാവശ്യമായി തുളസിയില മുറിച്ചെടുക്കുന്നത് നല്ലതല്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :