Rijisha M.|
Last Modified ബുധന്‍, 24 ഒക്‌ടോബര്‍ 2018 (12:50 IST)
വിവാഹം കഴിക്കുന്നതിന് മുമ്പ് പരസ്‌പരം ചെറുക്കനും പെണ്ണും പരസ്‌പരം മനസിലാക്കണമെന്ന് പലരും പറയാറുണ്ട്. എന്നാൽ അതിനൊക്കെ മുമ്പ് അറിഞ്ഞിരിക്കേണ്ടത് രണ്ടുപേരുടേയും നക്ഷത്രവും പൊരുത്തവുമാണ്. പരസ്‌പരം ചേരാത്ത നക്ഷത്രക്കാർ തമ്മിൽ വിവാഹം ചെയ്‌താൽ ആ ബന്ധം അധികകാലം നിൽക്കില്ല.
ആ ബന്ധം തകരുന്നതോടൊപ്പം കുടുംബങ്ങളിൽ പല പ്രശ്‌നങ്ങളും ഉണ്ടാകുകയും ചെയ്യും. പരസ്പരം വേധദോഷമുള്ള നക്ഷത്രജാതര്‍ തമ്മില്‍ വിവാഹം പാടില്ലെന്ന് ജ്യോതിഷം പറയുന്നു. വേധദോഷം ഭവിച്ചാല്‍ ഭാര്യയ്ക്കും, ഭര്‍ത്താവിനും കുടുംബത്തോടെ ദോഷം ഭവിക്കുമെന്ന് പറയപ്പെടുന്നു.
അശ്വതി-തൃക്കേട്ട, ഭരണി-അനിഴം, കാര്‍ത്തിക-വിശാഖം, രോഹിണി-ചോതി, മകയീര്യം-ചിത്തിര, തിരുവാതിര-തിരുവോണം, പുണര്‍തം-ഉത്രാടം, പൂയം-പൂരാടം, ആയില്യം-മൂലം, മകം-രേവതി, പൂരം-ഉത്രട്ടാതി, ഉത്രം-പൂരുരുട്ടാതി, അത്തം-ചതയം എന്നിവയാണ് വേധദോഷമുള്ള നക്ഷത്രങ്ങൾ.