അപര്‍ണ|
Last Modified ശനി, 31 മാര്‍ച്ച് 2018 (14:34 IST)
ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവരാണ് ഭൂരിപക്ഷം ആളുകളും. ഒരു വഴിക്കിറങ്ങുമ്പോള്‍ പല്ലി ചിലക്കുമ്പോള്‍ അതിനെല്ലാം പല കാരണങ്ങളുണ്ടെന്ന് പറയുന്നവരാണ് ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍. യാത്രയ്ക്കിറങ്ങുമ്പോള്‍ കാക്കയെ കണ്ടാല്‍, പൂച്ച കുറുകേ ചാടിയാല്‍ തുടങ്ങിയ വിശ്വാസങ്ങളും അമിത വിശ്വാസങ്ങളും പേറി നടക്കുന്നവര്‍ക്കിടയില്‍ മൈനയും ഇടയ്ക്കൊക്കെ ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്.
മൈന, കാക്ക, പ്രാവ്, കുരുവി, കിളികൾ അങ്ങിനെ പല തരം പക്ഷികളും സ്ഥി രമായി നമ്മുടെ വീട്ടു മുറ്റങ്ങളിലും, പറമ്പിലുമെല്ലാം ഓടി നടക്കുകയും കൂട് കൂട്ടുന്നതുമെല്ലാം സർവ്വ സാധാരണമാണ്. എന്നാല്‍, നാമൊരു യാത്രയ്ക്കിറങ്ങുമ്പോള്‍ ഒറ്റമൈനയെ കാണാന്‍ പാടില്ലാത്രേ.
വിശ്വാസ്സങ്ങൾ ശരിയോ തെറ്റോ ആകട്ടെ, എല്ലാം പണ്ട് കാലങ്ങളിൽ ജനങ്ങളിൽ നിലവിലുണ്ടായിരുന്ന രസകരമായ വെറും കഥകൾ മാത്രമാണിതെന്ന് മുതിര്‍ന്നവര്‍ തന്നെ പറയുന്നുണ്ട്. ഇരട്ട മൈനയെ കണ്ടാൽ ഭാഗ്യം ഒറ്റ മൈനയെ കണ്ടാൽ നിർഭാഗ്യം എന്നാണ് ആ പഴങ്കഥ.
എവിടേലും പോവുന്ന സമയത്ത് കഷ്ട്ടകാലത്തിനെങ്ങാനും ഒരു ഒറ്റ മൈനയെ കണ്ടാ പിന്നെ ആകെ മൂഡ് ഔട്ടാവും. ഈ ഒരു കഥ കേട്ട് വളര്‍ന്നവര്‍ക്ക് അവരുടെ മൈന്‍ഡ് അത്തരത്തിലൊരു നെഗറ്റീവ് എനര്‍ജി ആയിരിക്കും ഉണ്ടാക്കുക. രണ്ട് മൈന ആണെങ്കില്‍ പ്രശ്നമില്ലത്രേ.
ഇനി അഥവാ ഒറ്റമൈനയെ ആണ് കാണുന്നതെങ്കില്‍ കൂടെയുള്ള ആളെയും ആ മൈനയെ കാണിച്ച് കൊടുത്താല്‍ മതിയെന്നുമുണ്ട്. കാരണം, വേറൊന്നും അല്ല ഔഭകാര്യങ്ങള്‍ക്ക് ഇരട്ടസംഖ്യയാണ് ഉത്തമം.