Rijisha M.|
Last Updated:
ചൊവ്വ, 19 ജൂണ്‍ 2018 (15:03 IST)
ശകുനത്തിൽ വിശ്വസിക്കാത്തവരായി വളരെ ചുരുക്കംപേർ മാത്രമേ കാണൂ. അന്ധവിശ്വാസങ്ങൾ എന്ന് പറഞ്ഞ് തള്ളിക്കളയുന്നവരും ഉണ്ട്. എന്നാൽ ജ്യോതിഷത്തിൽ ശകുനത്തിന് ഏറെ പ്രാധാന്യമുണ്ട്. വരാനിരിക്കുന്ന ഗുണദോഷങ്ങളുടെ പ്രതീകമാണ് ശകുനം എന്ന് പഴമക്കാർ പറയുന്നു.
എന്നാൽ യാത്ര പുറപ്പെടുമ്പോൾ അത് ലക്ഷ്യത്തിലേക്കെത്തുമോ ഇല്ലയോ എന്ന് മനസ്സിലാക്കാൻ ശകുനത്തിലൂടെ കഴിയുമെന്നാണ് ജ്യോതിഷം പറയുന്നത്. യാത്ര പുറപ്പെടുന്നതിന് മുമ്പ് മുൻകൂട്ടി ശകുനം ഉണ്ടാക്കുന്നവരും ഉണ്ട്. ദുശ്ശകുനം കണ്ട് യാത്ര തുടങ്ങിയാൽ ഉദ്ദേശിച്ച കാര്യങ്ങൾ ഒന്നുംതന്നെ നടക്കില്ലെന്ന് പറയപ്പെടുന്നു.
എന്നാൽ യാത്ര തുടങ്ങാൻ നോക്കുമ്പോൾ ആനയെയാണ് ശകുനം കാണുന്നതെങ്കിൽ നല്ലതാണ്. ഉദ്ദേശിച്ച കാര്യങ്ങൾ നടക്കാനും സന്തോഷകരമായ ഒരു ദിനം നൽകാനും ഈ ശകുനത്തിന് സാധിക്കും. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പങ്കാളികൾക്കുമിടയിൽ സ്‌നേഹവും കരുതലും വർദ്ധിപ്പിക്കുന്നതിനും ഈ ശകുനം നല്ലതാണ്.