ബ്രാഹ്‌മണ ശാപം എന്നത് ആരെ പറ്റിക്കാനുള്ളതാണ് ?

ബ്രാഹ്‌മണ ശാപം എന്നത് ആരെ പറ്റിക്കാനുള്ളതാണ് ?

  brahmana shapam , Astrology , Astro , brahmaner , ബ്രാഹ്‌മണ ശാപം , വിശ്വാസം , അന്ധവിശ്വാസം , ജോതിഷം , കീഴ്‌ജാതി , ബ്രാഹ്‌മണര്‍
jibin| Last Modified തിങ്കള്‍, 9 ജൂലൈ 2018 (17:26 IST)
വിശ്വാസങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും നാടായ ഭാരത്തില്‍ പലപ്പോഴും കേട്ടുപഴകിയ ഒരു വാക്കാണ് ബ്രാഹ്‌മണ ശാപം എന്നത്. പൂര്‍വ്വികള്‍ മുതല്‍ ഇന്നത്തെ തലമുറയില്‍ വരെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട് ഇക്കാര്യം.

ബ്രാഹ്‌മണ ശാപം ഏറ്റാല്‍ ദോഷത്തിനൊപ്പം നാശവും സംഭവിക്കുമെന്നാണ് വിശ്വാസം. ഇതിനാല്‍ ഭയവും ആശങ്കയും മാത്രമാണ് ഈ വാക്ക് സമ്മാനിക്കുന്നത്. പഴമക്കാര്‍ പറഞ്ഞു നല്‍കിയ വിവരം മാത്രമെ ഇക്കാര്യത്തില്‍ എല്ലാവര്‍ക്കും അറിയൂ.

ജാതിയും വര്‍ണ്ണവിവേചനവും നിലനിന്നിരുന്ന ഒരു കാലത്തിന്റെ സ്രഷ്‌ടിയാണ് ബ്രാഹ്‌മണ ശാപം. മനുഷ്യനെ ജാതിയും മതവും പറഞ്ഞ് പല തട്ടുകളിലായി തിരിച്ചപ്പോള്‍ ഒരു വിഭാഗം പേര്‍ അവരുടെ ആധിപത്യം നിലനിര്‍ത്താനും പൊതുസമൂഹത്തില്‍ നിന്നും വ്യത്യസ്ഥത ലഭിക്കാനും ഉണ്ടാക്കിയെടുത്തതാണ് ബ്രാഹ്‌മണ ശാപം എന്ന വിശ്വാസവും വാക്കും.

കീഴ്‌ജാതി മേല്‍‌ജാതി വേര്‍തിരിവില്‍ ബ്രാഹ്‌മണ സമൂഹം മേല്‍‌ത്തട്ടില്‍ എത്തിയപ്പോള്‍ അവര്‍ക്കു താഴെയുള്ളവരെ നിയന്ത്രിക്കാനും അടക്കി വാഴാനും പല ആശയങ്ങള്‍ വേണ്ടിയിരുന്നു. ശരീരത്തിന്റെ നിറം, തൊഴില്‍, ജീവിതാവസ്ഥ എന്നിവ ആധാരമാക്കിയാണ് മനുഷ്യര്‍ക്കിടെയില്‍ വേര്‍തിരിവും തട്ടുകളുമുണ്ടായത്. ഇതിന്റെ ഒരു പ്രധാന ഭാഗമായിട്ടാണ് ബ്രാഹ്‌മണ ശാപം എന്ന ആശയവും ഉടലെടുത്തത്.

അതിനാല്‍ തന്നെ ബ്രാഹ്‌മണ ശാപം എന്നത് ഒരു മിഥ്യാ മാത്രമാണ്. മനുഷ്യര്‍ക്കിടെയില്‍ മനുഷ്യന്‍ തന്നെയുണ്ടാക്കിയ അതിര്‍വരമ്പുകളുടെ ഒരു ഫലം മാത്രമാണ് ഈ വിശ്വാസം. ജ്യോതിഷവുമായി കൂട്ടു പിടിച്ചാണ് പലരും ഇക്കാര്യത്തില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :