ബ്രഹ്മരക്ഷസ് പാല്‍പ്പായസം കുടിക്കുമോ ?, പക്ഷേ... മധുരം പാടില്ല!

ബ്രഹ്മരക്ഷസ് പാല്‍പ്പായസം കുടിക്കുമോ ?, പക്ഷേ... മധുരം പാടില്ല!

jibin| Last Modified ശനി, 11 ഓഗസ്റ്റ് 2018 (17:49 IST)
അന്ധവിശ്വാസങ്ങള്‍ക്കും ശക്തമായ സ്വാധീനമുള്ള സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. വിശ്വാസത്തെ ചൂഷണം ചെയ്യുന്ന കഥകളും വിവരണങ്ങളും ഇന്ന് ധാരാളം ലഭ്യമാണ്. ജ്യതിഷവുമായി ബന്ധപ്പെടുത്തിയോ കൂട്ടിക്കെട്ടിയോ ആണ് ഈ വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നത്. ഇതിലൊന്നാണ് ബ്രഹ്മരക്ഷസുമായി ബന്ധപ്പെട്ടുള്ളത്.

ബ്രഹ്മരക്ഷസ് എന്ന വാക്ക് കേട്ടിട്ടുള്ളതല്ലാതെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഭൂരിഭാഗം പേര്‍ക്കമറിയില്ല. അതിനാല്‍ ചാത്തന്‍, മറുത, പ്രേതം, കുട്ടിച്ചാത്തന്‍, യക്ഷി എന്നിവയുടെ ഗണത്തിലാണ് ബ്രഹ്മരക്ഷസിനെയും എല്ലാവരും ഉള്‍പ്പെടുത്തുന്നത്.

ബ്രാഹ്മണ സമൂഹവുമായി ബന്ധപ്പെട്ട വിശ്വാസമാണ് ബ്രഹ്മരക്ഷസ് എന്നത്. ജാതി വ്യവസ്ഥ നിലനിന്നിരൂന്ന കാലത്ത് സമൂഹത്തില്‍ ഉന്നതരായി ജീവിച്ചവരാണ് ബ്രാഹ്മണര്‍. കാലം മാറിയതോടെ ബ്രാഹ്മണ കുടുംബങ്ങള്‍ ക്ഷയിക്കുകയും കൈക്കലാക്കി വെച്ചിരുന്ന ഭൂമിയും സ്വത്തുക്കളും മറ്റുള്ളവര്‍ നേടിയെടുക്കുകയും ചെയ്‌തു.

സമൂഹത്തിലുണ്ടായിരുന്ന വിലയും ബഹുമതിയും പോകുമെന്ന് വ്യക്തമായതോടെ ബ്രാഹ്മണര്‍ മെനഞ്ഞുണ്ടാക്കിയ വിശ്വാസമാണ് ബ്രഹ്മരക്ഷസ് എന്നത്. ബ്രാഹ്‌മണന്‍ പൂര്‍ണ്ണമായോ അല്ലാതെയോ ഇല്ലാതായാല്‍ ഭൂമിയില്‍ ബ്രാഹ്മണശാപം ഉടലെടുക്കും. ഈ ദുരിതം നല്‍കുന്നത് ബ്രഹ്മരക്ഷസ് ആണെന്നുമാണ് കഥ.

ബ്രഹ്മരക്ഷസിന്റെ ദോഷം മാറാന്‍ പല പ്രദേശങ്ങളിലും വ്യത്യസ്ഥമായ ആചാര രീതികളുണ്ട്. ക്ഷേത്രഭൂമിയില്‍ സ്ഥാനം കൊടുത്ത് ദീപം തെളിയിക്കുന്നതിനൊപ്പം മധുരം ചേര്‍ക്കാത്ത പാല്‍പ്പായസമാണ് നിവേദ്യമായി നല്‍കുന്നത്. ബ്രഹ്മരക്ഷസ്സ് ഒരു ദേവത അല്ലാത്തതു കൊണ്ടാണ് ക്ഷേത്രഭൂമിയില്‍ സ്ഥാനം നല്‍കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :