‘കാമ്യവ്രത‘ത്തിന് പ്രണയവുമായി എന്താണ് ബന്ധം ?

‘കാമ്യവ്രത‘ത്തിന് പ്രണയവുമായി എന്താണ് ബന്ധം ?

  astrology , astrolo , temple , വിശ്വാസം , ആചാരം , ജ്യോതിഷം , കാമ്യവ്രതം
jibin| Last Modified തിങ്കള്‍, 30 ജൂലൈ 2018 (14:11 IST)
വൃതങ്ങള്‍ പാലിക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നവരാണ് ഭൂരിഭാഗം പേരും. കാലം മാറിയെങ്കിലും നല്ലൊരു ശതമാനം പേരും ഇത്തരം വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നു.

വൃതങ്ങള്‍ പാലിക്കുന്നതില്‍ തീവൃമായ ആഗ്രഹമുള്ളത് സ്‌ത്രീകള്‍ക്കാണ്. ഹൈന്ദവ വിശ്വാസത്തില്‍ ഇത്തരത്തിലുള്ള ആചാരങ്ങള്‍ പുരാതന കാലം മുതല്‍ നിലനില്‍ക്കുന്നുണ്ട്. അതിലൊന്നാണ് കാമ്യവ്രതം.

കാമ്യവ്രതം എന്ന വാക്ക് കേട്ടിട്ടുള്ളതല്ലാതെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പലര്‍ക്കും അറിയില്ല. പ്രത്യേക അഭീഷ്ടസിദ്ധികള്‍ക്കായി അനുഷ്ഠിക്കുന്ന വ്രതത്തെയാണ് കാമ്യവ്രതം എന്നു പറയുന്നത്.

വിവാഹിതരായ സ്‌ത്രീകളാണ് കാമ്യവ്രതം അനുഷ്‌ഠിക്കേണ്ടത്. ആഗ്രഹങ്ങള്‍ നടക്കാനും നല്ല കാര്യങ്ങള്‍ കുടുംബത്തില്‍ സംഭവിച്ച് ബന്ധങ്ങള്‍ ശക്തമാകുന്നതിനും ഇത് സഹായിക്കുമെന്നാണ് വിശ്വാസം.

എന്നാല്‍ ആരോഗ്യസ്ഥിതിയനുസരിച്ചു വേണം വൃതങ്ങള്‍ പാലിക്കാന്‍. ഈശ്വരചിന്തയോടെ കഴിച്ചു കൂട്ടുന്നതും ഫലമൂലാദികൾ മാത്രം കഴിച്ച് അന്നത്തെ ദിവസം അവസാനിപ്പിക്കേണ്ടതും ഉചിതമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :