jibin|
Last Modified ബുധന്‍, 16 മെയ് 2018 (14:28 IST)
പ്രാചീനകാലം മുതല്‍ ഭാരതീയര്‍ ആരാധിച്ചുവരുന്ന ദേവിയാണ് കാളി. അജ്ഞതയെ ഇല്ലാതാക്കി ജ്ഞാനം ചൊരിഞ്ഞ് പ്രപഞ്ചത്തെ പരിപാലിക്കാനായാണ് ഭദ്രകാളി ജന്മം കൊണ്ടതെന്നാണ് ഒരു വിഭാഗം പേര് വിശ്വാസിക്കുന്നത്.
ദാരികവധത്തിനായി ശിവന്റെ മൂന്നാം തൃക്കണ്ണില്‍ നിന്നും ജനിച്ചവളാണെന്നും, ദക്ഷന്റെ യാഗാഗ്നിയില്‍ സതി ദേഹത്യാഗം ചെയ്തതില്‍ ക്രുദ്ധനായിത്തീര്‍ന്ന പരമശിവന് ദക്ഷനോടുള്ള പ്രതികാരത്തിനായി തന്റെ ജട നിലത്തടിച്ചു സൃഷ്ടിച്ചതാണെന്നും ഭദ്രകാളിയെപ്പറ്റി രണ്ടു കഥകള്‍ പ്രചാരത്തിലുണ്ട്.
ബംഗാള്‍ തുടങ്ങിയ ദേശങ്ങളിലും കാളിയെ കരാളരൂപിണിയായിട്ടാണ് സങ്കല്പിച്ചിരിക്കുന്നത്. തിന്മയുടെ മേല്‍ നന്മയുടെ വിജയമാണ് ഭദ്രകാളീ സങ്കല്പത്തിലുള്ളത്. ഒരു കോപമൂര്ത്തിയായിട്ടാണ് കേരളത്തില്‍ കാളിയെ കാണുന്നത്.
ഭദ്രകാളിയെ ആരാധിക്കുകയും പ്രീതിപ്പെടുത്തുകയും ചെയ്യുന്നവരില്‍ അനുഗ്രഹം ഉണ്ടാകുമെന്നാണ് വിശ്വാസമെങ്കിലും എങ്ങനെയാകണം ഈ ആരാധന എന്ന് പലര്‍ക്കുമറിയില്ല. ഭദ്രകാളി ജയന്തി ദിനത്തില്‍ കര്‍മങ്ങള്‍ അനുഷ്ടിക്കുന്നതും ദേവീക്ഷേത്രദർശനം നടത്തുന്നതും സർവൈശ്വര്യങ്ങള്‍ നേടാന്‍ കാരണമാകും. ഈ ദിവസം വീടുകളില്‍ നിലവിളക്ക് കൊളുത്തി നാമങ്ങളും മന്ത്രങ്ങളും ജപിച്ചാല്‍ ദേവി പ്രസാധിക്കുമെന്നാണ് ആചാര്യന്മാര് പറയുന്നത്.
ഭദ്രകാളിയെ ആരാധിക്കുന്നതിലൂടെ ജീവിതത്തിലെ ദുരിതങ്ങള്‍ ഇല്ലാതാകുകയും പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ കഴിയും. വസൂരി മുതലായ രോഗങ്ങളെയും ഭൂത പ്രേതപിശാചുക്കളെയും ശത്രുക്കളെയും നശിപ്പിക്കുന്നതിനും കാളിയോടുള്ള ആരാധന സഹായിക്കും.