വഴിപാടുകള്‍ മറന്നാല്‍ ഈശ്വരന്‍ ശിക്ഷിക്കുമോ ?; വിശ്വാസത്തിന്റെ പൊരുള്‍ എന്ത് ?

വഴിപാടുകള്‍ മറന്നാല്‍ ഈശ്വരന്‍ ശിക്ഷിക്കുമോ ?; വിശ്വാസത്തിന്റെ പൊരുള്‍ എന്ത് ?

  astro news , astro , vazhipadu , astrology , god , temple , ക്ഷേത്രം , വിശ്വാസം , ആചാരം , വഴിപാട് , നേര്‍ച്ച
jibin| Last Modified ബുധന്‍, 13 ജൂണ്‍ 2018 (18:24 IST)
പലവിധ ആവശ്യങ്ങള്‍ക്കായി ക്ഷേത്രങ്ങളിലും ദേവാലയങ്ങളിലും വഴിപാടുകള്‍ സ്വീകരിക്കുന്നവര്‍ ധാരാളമാണ്. കാര്യങ്ങള്‍ സാധിക്കുന്നതിനും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമാണ് ഈ മാര്‍ഗം സ്വീകരിക്കുന്നത്.

വഴിപാടുകള്‍ നേരുമെങ്കിലും പലരും ഇക്കാര്യങ്ങള്‍ മറന്നു പോകുന്നത് സാധാരണമാണ്. വഴിപാടുകള്‍ വൈകുകയും മറന്നു പോകുകയും ചെയ്യുന്നത് ദോഷം ചെയ്യുമോ എന്ന് പലരും ആശങ്കപ്പെടാറുണ്ട്.

ഹിന്ദുമത വിശ്വാസപ്രകാരം പല ആചാര രീതികള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഒരിക്കലും ദൈവത്തെ ഭയപ്പെട്ട് ജീവിക്കുവാൻ പാടില്ലെന്ന് പറയുന്നുണ്ട്. അതു പോലെ തന്നെയാണ് വഴിപാടുകളുടെ കാര്യങ്ങളും വരുക.

മറ്റൊരാൾക്ക് വാഗ്ദാനം നൽകുന്നതുപോലെ തന്നെ നേര്‍ച്ചകളെയും വഴിപാടുകളെയും കാണാൻ ശ്രമിക്കണം. ഇവ ചെയ്യാന്‍ മറന്നാല്‍ ഈശ്വരന്‍ കോപിക്കുകയോ തിരിച്ചടി നല്‍കുകയോ ഇല്ല. ഇതുമായി ബന്ധപ്പെട്ടു കിടക്കുന്ന
വിശ്വാസങ്ങള്‍ തെറ്റിദ്ധാരണ മൂലമുള്ളതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :