കൊല്ലവര്‍ഷം 1184 ലെ ഫലം : ധനു

WEBDUNIA|

ധനുക്കൂറുകാര്‍ക്ക് ആരോഗ്യം, ഔദ്യോഗിക രംഗം എന്നിവയില്‍ മാറിമാറിവരുന്ന നല്ലതും ചീത്തയുമായ ഫലങ്ങളാണുള്ളത്. ഇക്കൂറുകാര്‍ക്ക് വ്യാഴം ജന്മരാശിയിലും ശനി ഒമ്പതിലും രാഹു രണ്ടാമിടത്തുമാണിപ്പോള്‍. വാക്കുകള്‍ പ്രയോഗിക്കുന്നതില്‍ സര്‍വ്വദാ ജാഗരൂകരായിരിക്കണം. ഇത് ജയാപരാജയങ്ങളില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നതാണ് എന്ന് ഓര്‍ക്കുക.

പരീക്ഷകളില്‍ നേട്ടം, രോഗങ്ങള്‍ കുറയല്‍, സന്താനങ്ങള്‍ നിമിത്തം സന്തോഷം. പ്രേമബന്‌ധം ശിഥിലമാകല്‍, അപ്രതീക്ഷിതമായി ഭാഗ്യാനുഭവം, പ്രവര്‍ത്തനത്തിന്‌ അര്‍ഹമായ അംഗീകാരം, തൊഴില്‍രംഗത്ത്‌ കൂടുതല്‍ പുരോഗതി, ഭാഗ്യമാഗ്ഗങ്ങളിലൂടെ ധനലാഭം, സഹോദര തുല്യരില്‍നിന്ന്‌ നല്ല പെരുമാറ്റം എന്നിവയും ഫലം.

ദീര്‍ഘകാലമായുള്ള കേസുകളില്‍ അനുകൂല വിധിയുണ്ടാകും. ഉദ്യോഗത്തില്‍ പ്രതിസന്‌ധി, വിദ്യാ സംബന്‌ധമായി തടസ്സം, വിദേശത്ത്‌ തൊഴില്‍ ചെയ്യുന്നവര്‍ക്ക്‌ വളരെയധികം നേട്ടം, കാര്‍ഷികമേഖലയില്‍ കടബാധ്യത കുറയല്‍ എന്നിവയും ഫലം.

വിഷ്ണു, ദേവി എന്നിവര്‍ക്കൊപ്പം നാഗദേവതകളെയും പ്രീതിപ്പെടുത്തുന്നത് സര്‍വ്വൈശ്വര്യങ്ങള്‍ക്കും ഉത്തമം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :