ചരിത്രമുറങ്ങുന്ന ആലപ്പുഴ

WEBDUNIA|
കേരളത്തിന്‍റെ നാവിക, വാണിജ്യ ചരിത്രത്തില്‍ തന്നെ ഏറെ പ്രാധാന്യമുള്ള ഇടമാണ് ആലപ്പുഴ കടപ്പുറം. ഇപ്പോള്‍ വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയിലും ആലപ്പുഴ കടപ്പുറം ശ്രദ്ധനേടുകയാണ്.

കുട്ടാനടന്‍ പാടങ്ങളും,വള്ളം കളിയും, കയര്‍ വ്യവസായവുമൊക്കെ ചേര്‍ന്ന് ലോക ടൂറിസം ഭൂപടത്തില്‍ സ്ഥാനം നേടിക്കൊടുത്ത ആലപ്പുഴയിലെ കടല്‍ത്തിരവും ഇപ്പോള്‍ നിരവധി ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നു. പ്രദേശിക ടൂറിസ്റ്റുകളുടെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രമാണ് ആലപ്പുഴ കടപ്പുറം.

കേരളത്തിന്‍റെ പോയ കാല വാണിജ്യ പ്രതാപത്തിന്‍റെ തെളിവായ കടല്‍പ്പാലമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. രൂക്ഷമായ കടലാക്രമണങ്ങളെ അതിജീവിച്ച ഈ പാലത്തിന് 137 വര്‍ഷത്തിലേറെ പഴക്കമുണ്ട്. ഇവിടത്തെ പുരാതന ലൈറ്റ് ഹൌസാണ് മറ്റൊരു പ്രധാന ആകര്‍ഷണം.

വിനോദത്തിനും ഉല്ലാസത്തിനും വേണ്ടിയുള്ള സംവിധാനങ്ങളുള്ള വിജയാ ബീച്ച് പാര്‍ക്കും ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് പ്രീയപ്പെട്ടതാണ്. കുട്ടികളുടെ കളിസ്ഥലവും, ടോയ് ട്രയിനും ബോട്ടിങ്ങ് സംവിധാനവുമായി സഞ്ചാരിക്കള്‍ക്ക് ആസ്വാദ്യകരമായ ഉല്ലാസവേളയാണ് വിജയാ പാര്‍ക്ക് ഒരുക്കുന്നത്. എന്നാല്‍ ഇവിടത്തെ ഓരോ സേവനത്തിനും പ്രത്യേക ടിക്കറ്റുകള്‍ ആവശ്യമാണെന്നത് സഞ്ചാരികള്‍ക്ക് അല്‍പ്പം ബുദ്ധിമുട്ടുണ്ടാക്കുന്നു.

ആലപ്പുഴ നഗരത്തില്‍ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റര്‍ ദൂരത്തിലാണ് ആലപ്പുഴ കടപ്പുറം. ആലപ്പുഴയാണ് ഏറ്റവും അടുത്ത ബസ് സ്റ്റാന്‍ഡും റെയില്‍വേ സ്റ്റേഷനും. കൊച്ചിയാണ് ഏറ്റവുമടുത്ത വിമാനത്താവളം. മികച്ച താമസ സൌകര്യമുള്ള ഹോട്ടലുകളും ഹോം സ്റ്റേ സംവിധാനവും ആലപ്പുഴ നഗരത്തില്‍ ലഭ്യമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :