കേരളത്തിലൊരു ഡ്രൈവ് ഇന്‍ ബീച്ച്

PRO
കടല്‍ത്തീരങ്ങള്‍ കൊണ്ട് സമ്പന്നമായ കേരളത്തിലെ ഏക ഡ്രൈവ് ഇന്‍ ബീച്ച് എന്ന നിലയില്‍ വ്യത്യസ്തമാകുകയാണ് കണ്ണൂരിലെ മുഴപ്പിലങ്ങാട് ബീച്ച്. തലശേരിയില്‍ നിന്ന് എട്ടു കീലോമീറ്റര്‍ അകലെ സ്ഥിതി ചെയുന്ന മുഴപ്പിലങ്ങാട് കടല്‍‌തീരത്തിന്‍റെ ദൈര്‍ഘ്യം ഏകദേശം നാല് കീലോമീറ്ററുകളാണ്.

മണ്ണില്‍ പൂഴ്ന്നു പോകാതെ എല്ലാ തരം വാഹനങ്ങളിലും സഞ്ചരിക്കാനാകും എന്നതാണ് ഈ കടല്‍തീരത്തെ വ്യത്യസ്തമാക്കുന്നത്. ചുരുക്കം ചില വിദേശ ബീച്ചുകളില്‍ മാത്രം ദൃശ്യമാകുന്ന ഈ പ്രതിഭാസം മുഴപ്പിലങ്ങാടിന് മുന്നില്‍ വന്‍ ടൂറിസം സാധ്യതകളാണ് തുറന്നിട്ടിരിക്കുന്നത്.

ശാന്ത സുന്ദരമായ ഈ കടല്‍‌തീരത്തെ കുറിച്ച് കേട്ടറിഞ്ഞ് വിദേശികള്‍ ഉള്‍പ്പടെയുള്ള നിരവധി ടൂറിസ്റ്റുകള്‍ ഇവിടേയ്ക്ക് വന്ന് തുടങ്ങിയിട്ടുണ്ട്. ഇവിടെ അങ്ങിങ്ങായി പടര്‍ന്ന് കിടക്കുന്ന പാറക്കെടുക്കള്‍ക്കിടയിലൂടെ രൂപപ്പെട്ട ചെറു അരുവികളും മുഴപ്പിലങ്ങാടി അപൂര്‍വ്വ സൌന്ദര്യം സമ്മാനിക്കുന്നു. കടല്‍ തീരത്തെ പനന്തോപ്പുകളും ഈ മനോഹരതീരത്തിന്‍റെ മിഴിവ് കൂട്ടുന്നു.

WEBDUNIA|
ദേശീയ പാത 17ല്‍ നിന്ന് പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്ന മുഴപ്പിലങ്ങാടിലേക്ക് കണ്ണൂര്‍ നഗരത്തില്‍ നിന്ന് 15 കിലോമീറ്ററാണ് ദൂരം. കണ്ണൂരാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ കരിപ്പൂര്‍ അടുത്തുള്ള വിമാനത്താവളവും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :