ഒബാമയുടെ ചിത്രവുമായി ടോയ്‌ലറ്റ് പേപ്പര്‍!

വാഷിംഗ്ടണ്‍| WEBDUNIA|
നിലവിലെ അമേരിക്കന്‍ ഭരണകൂടത്തോട് വിരോധമുള്ളവരെ ഈ വാര്‍ത്ത സന്തോഷിപ്പിച്ചേക്കാം. നിങ്ങളുടെ അസന്തുഷ്ടി പ്രകടിപ്പിക്കാന്‍ ഇതാ ഒബാമ ടോയ്‌ലറ്റ് പേപ്പറുകള്‍ വിപണിയിലെത്തിയിരിക്കുന്നു. പ്രസിഡന്റ് ബരാക് ഒബാമയുടെ ചിത്രമുള്ള ടോയ്‌ലറ്റ് പേപ്പറുകളാണ് ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുന്നത്.

വില പേശലൊന്നുമില്ല, 500 രൂപയാണ് ഒരു റോളിന്റെ വില. ഒബാമ ടോയ്‌ലറ്റ് പേപ്പര്‍.കോം എന്ന വെബ്സൈറ്റിലുടെയാണ് വില്പന. ടോയ്‌ലറ്റ് പേപ്പര്‍ ഉപയോഗിക്കുന്നതിനേക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്താനും സൌകര്യമുണ്ട്. ദേശസ്നേഹം പ്രകടിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗമാണ് ഈ ടോയ്‌ലറ്റ് പേപ്പര്‍ വാങ്ങുന്നതെന്ന് ഇതിന്റെ നിര്‍മ്മാതാക്കള്‍ പറയുന്നു.

പോപ്പ് ബെനിഡിക്റ്റ് പതിനാറാമന്റെ മാഡ്രിഡ് സന്ദര്‍ശത്തിന്റെ ഭാഗമായി ഒരു സ്പെയിന്‍ കമ്പനി ‘പോപ്പ് ബെനിഡിക്റ്റ് ടോയ്‌ലറ്റ് പേപ്പറുകള്‍‘ നിര്‍മ്മിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :