പണ്ട് എ കെ ആന്‍റണി മൂത്രമൊഴിക്കാന്‍ പോയതക്കത്തിനാണ് ലോക്സഭയിലേക്ക് സീറ്റ് ഒപ്പിച്ചെടുത്തത് എന്ന ആക്ഷേപമുണ്ട്.
കോഴിക്കോട്ടായിരുന്നു ആദ്യ അങ്കം. വലിയ കൃഷ്ണന്‍ വേണോ ചെറിയ കൃഷ്ണന്‍ വേണോ എന്നതായിരുന്നു കോഴിക്കോട്ടുകാര്‍ക്ക് മുന്നിലുണ്ടായിരുന്ന ചോദ്യം. അതു കൊണ്ട് രക്ഷപെട്ടു കിട്ടി.
കഴിഞ്ഞ തവണ കോഴിക്കോട്ടുകാര്‍ പാരവച്ചതോടെയാണ് ശനിദശ തുടങ്ങിയത്. രണ്ടു വര്‍ഷം കെ പി സി സി കസേരയിലിരുന്ന് നോക്കിയെങ്കിലും മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാനായിരുന്നു പൂതി. പറയുന്നതൊന്നും ആന്‍റണി പുണ്യാളന്‍ അനുസരിക്കാതെ വന്നതോടെ ലഹളതുടങ്ങി.
ഇടക്ക് പാതി രാത്രി വിളിച്ചു കൊണ്ടു പോയി മന്ത്രിയാക്കി. രണ്ടു മാസം കുശാലായിരുന്നു. പിന്നീടാണ് തെരഞ്ഞെടുപ്പിന് നിന്ന് ജയിക്കണമെന്നറിഞ്ഞത്. അച്ഛന് ദിവസവും വൈകിട്ട് കാലു തിരുമ്മി കൊടുക്കുന്ന ബാലറാമെന്നൊരുത്തനെ രാജ-ിവപ്പിച്ച് വടക്കാഞ്ചേരിയില്‍ പോയി നിന്നു.
പുഷ്പം പോലും ജ-യിക്കുമെന്നായിരുന്നു വിചാരിച്ചത്. വടക്കാഞ്ചേരിയിലെ ജ-നങ്ങള്‍ ആന്‍റണിയെ പോലെ ആദര്‍ശവാന്‍മാരല്ലാതിരുന്നതു കൊണ്ട് തോറ്റമ്പി.
ഇടക്കാലത്ത് നാവിന് സ്വല്‍പം നീളം കൂടിയിരുന്നു. ഇപ്പോള്‍ നാവുണ്ടോ എന്നറിയാന്‍ സ്കാന്‍ ചെയ്തു നോക്കണം.
പണ്ട് അച്ഛന്‍റെ കൂടെ നിന്ന് കളിപഠിച്ച ചെന്നിത്തല എന്നൊരുത്തന്‍ വന്നു ചാടിയതാണ് കുഴപ്പങ്ങളെല്ലാം ഉണ്ടാക്കിയത്. അച്ഛന്‍ മരത്തേ കാണുമ്പോ ലവന്‍ മാനത്തു കാണും. സഹിച്ചല്ലേ പറ്റൂ. പെങ്ങളപ്പോഴേ പറഞ്ഞതാ. വേണ്ട ചേട്ട വേണ്ട എന്ന്. ഇനിയെല്ലാം വരുന്നിടത്തു കാണാം.