ഉദയാസ്തമയ പൂജ
|
20,001 രൂപയാണ് ഇതിന്‍റ് ചെലവ്. നിര്‍മ്മാല്യം മുതല്‍ അത്താഴപൂജ വരെ നടത്തുന്ന പൂജയാണിത്. നിത്യ പൂജയ്ക്ക് പുറമേയുള്ള വിശേഷാല്‍ നിവേദ്യങ്ങളും അര്‍ച്ചനകളും അഭിഷേകവുമാണ് ഈ പൂജയുടെ സവിശേഷത.
ആകെ പതിനെട്ട് പൂജകള്‍ ഉണ്ടായിരിക്കും. ഇതില്‍ പതിനഞ്ചെണ്ണം ഉച്ചയ്ക്ക് മുമ്പ് നടത്തിത്തീരും. ഉച്ചയ്ക്ക് 45 കലശങ്ങളിലായി അഭിഷേകം നടക്കും. വെള്ള നിവേദ്യം ഓരോ പൂജയ്ക്കും ഉണ്ടായിരിക്കും.
രാവിലത്തെ പൂജയ്ക്ക് പായസവും ഉച്ചത്തെ പൂജയ്ക്ക് അരവണയും ദീപാരാധനയ്ക്ക് അപ്പവും അത്താഴപൂജയ്ക്ക് പാനകവും പ്രത്യേകമായി ഉണ്ടായിരിക്കും.