പി.ജി.ഐ.ഡി.റ്റിക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം| WEBDUNIA| Last Modified ശനി, 24 നവം‌ബര്‍ 2007 (16:17 IST)
എല്‍.ബി.എസ്‌. ശാസ്ത്ര സാങ്കേതിക കേന്ദ്രത്തിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ ഒരു വര്‍ഷ ദൈര്‍ഘ്യമുള്ള പോസ്റ്റ്‌ ഗ്രാഡുവേറ്റ്‌ ഡിപ്ലോമ ഇന്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കോഴ്സ്‌ ഡിസംബര്‍ 12 ന്‌ ആരംഭിക്കും.

അംഗീകൃത സര്‍വ്വകലാശാല ബിരുദമാണ്‌ യോഗ്യത. കോഴ്സ്‌ ഫീസ്‌ 12,000 രൂപ. അപേക്ഷയും വിവരവും 100 രൂപയ്ക്ക്‌ നേരിട്ടും 125 രൂപയ്ക്ക്‌ തപാലിലും കേന്ദ്രങ്ങളില്‍ ലഭിക്കും. വിവരത്തിന്‌ ഡയറക്ടര്‍, എല്‍.ബി.എസ്‌. സെന്‍റര്‍ ഫോര്‍ സയന്‍സ്‌ ആന്റ്‌ ടെക്നോളജി, നന്ദാവനം, പാളയം തിരുവനന്തപുരം വിലാസത്തിലോ 0471 2324396 ഫോണ്‍ നമ്പരിലോ ബന്ധപ്പെടാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :