തിരുവനന്തപുരം|
WEBDUNIA|
Last Modified ശനി, 24 നവംബര്‍ 2007 (16:23 IST)
സര്‍ക്കാര്‍ ലോ കോളേജില്‍ എല്‍.എല്‍.എം. കോഴ്സിലേയ്ക്കുള്ള കേന്ദ്രീകൃത സീറ്റ് അലോട്ടുമെന്‍റ് ഡിസംബര്‍ അഞ്ചിന് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തില്‍ നടക്കും.
ജനറല്‍ റാങ്ക് അടിസ്ഥാനത്തിലാണ് അലോട്ട്‌മെന്‍റ്. ഡിസംബര്‍ അഞ്ച് രാവിലെ ഒന്‍പതിന് റാങ്ക് നമ്പര്‍ ഒന്നുമുതല്‍ 50 വരെയും 11 മണിക്ക് 51ന് മുകളിലും മാണ് അലോട്ടുമെന്‍റിനായി റിപ്പോര്‍ട്ട് ചെയ്യാനുള്ള സമയ ക്രമം. കേന്ദ്രീകൃത സീറ്റ് അലോട്ടുമെന്‍റില്‍ പങ്കെടുക്കുന്നവര്‍ പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ്, വിദ്യാഭ്യാസ യോഗ്യത, ജനനത്തീയതി തെളിയിക്കുന്ന അസല്‍ രേഖകള്‍ ഹാജരാക്കണം.
അലോട്ടുമെന്‍റില്‍ പങ്കെടുക്കുന്നതിന് വ്യക്തിപരമായ അറിയിപ്പ് അയക്കില്ല. അര മണിക്കൂര്‍ മുമ്പ് അലോട്ടുമെന്‍റിന് നേരിട്ടോ അധികാര പത്രവുമായി പ്രതിനിധി വഴിയോ ഹാജരാകണം. അഡ്മിഷന്‍ സമയത്ത് ഫീസ് അടക്കണം. പിന്നീട് ഉണ്ടാകാവുന്ന ഒഴിവുകളിലേയ്ക്ക് അലോട്ട്‌മെന്‍റ് കേന്ദ്രത്തില്‍ ഓപ്ഷന്‍ നല്‍കാം.
അലോട്ട്‌മെന്‍റ് ലഭിച്ചവര്‍ ഡിസംബര്‍ 10, 11 തീയതികളില്‍ അതത് കോളജുകളില്‍ അഡ്മിഷനു ഹാജരാകണം. കൂടുതല്‍ വിവരം www.cee-kerala.org വെബ് സൈറ്റില്‍ ലഭിക്കും.