NEET UG 2022 on July 17: നീറ്റ് പരീക്ഷ നാളെ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

രേണുക വേണു| Last Modified ശനി, 16 ജൂലൈ 2022 (09:40 IST)

നീറ്റ് (National Eligibility Cum Entrance Test) പരീക്ഷ ജൂലൈ 17 ഞായറാഴ്ച. ഉച്ചയ്ക്ക് ശേഷം രണ്ട് മുതല്‍ 5.20 വരെയാണ് പരീക്ഷ. അഡ്മിറ്റ് കാര്‍ഡുകള്‍ //neet.nic.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക:

നാല് പേജുള്ള അഡ്മിറ്റ് കാര്‍ഡിന്റെ രണ്ട് കോപ്പികള്‍ കൈയില്‍ കരുതണം.

സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഏതെങ്കിലും ഒന്ന് കൈയില്‍ വേണം. ഫോട്ടോ പതിച്ചുള്ള തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം. പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍, വോട്ടര്‍ ഐഡി എന്നിവയില്‍ ഏതെങ്കിലും രേഖ മതി.

ഉച്ചയ്ക്ക് ശേഷം ഒന്നേകാല്‍ മുതല്‍ പരീക്ഷ ഹാളിലെ സീറ്റിലിരിക്കാം. 1.40 മുതല്‍ രേഖകള്‍ പരിശോധിക്കും.

ഹാജര്‍ ഷീറ്റില്‍ പേരിനു നേരെ ഒപ്പിട്ട് അമ്മയുടെ പേരെഴുതി ഫോട്ടോ പതിച്ചു നല്‍കണം.

സുതാര്യമായ വാട്ടര്‍ ബോട്ടില്‍, ചെറിയൊരു കുപ്പി സാനിറ്റൈസര്‍ എന്നിവ കൈയില്‍ കരുതാം.

ഒ.എം.ആര്‍. ഷീറ്റിന് ഒറിജിനല്‍, ഓഫീസ് കോപ്പി എന്നിങ്ങനെ രണ്ട് ഭാഗമുണ്ടാകും. ഇവ വേര്‍പ്പെടുത്തരുത്. രണ്ടും പരീക്ഷയ്ക്ക് ശേഷം തിരികെ നല്‍കണം. ബുക്‌ലെറ്റിലെയും ഒം.എം.ആര്‍. ഷീറ്റിലെയും കോഡ് നമ്പര്‍ ഒന്നാണെന്ന് ഉറപ്പ് വരുത്തുക.

ഹാജര്‍ രേഖയില്‍ പതിക്കാനുള്ള ഫോട്ടോ കരുതണം

അപ്ലിക്കേഷന്‍ ഫോമിലുള്ള ഫോട്ടോ തന്നെയാണ് ഹാജര്‍ രേഖയില്‍ ഒട്ടിക്കാന്‍ കൈയില്‍ കരുതേണ്ടത്.

പരീക്ഷ ഹാളില്‍ അനുവദിക്കാത്തവ -

പേപ്പര്‍ കഷ്ണങ്ങള്‍, ജോമട്രി, പെന്‍സില്‍ ബോക്‌സ്, പ്ലാസ്റ്റിക് പൗച്ച്, കാല്‍ക്കുലേറ്റര്‍, പേന, സ്‌കെയില്‍, റൈറ്റിങ് പാഡ്, പെന്‍ ഡ്രൈവ്, മൊബൈല്‍ ഫോണ്‍, റബര്‍, ലോഗരിഥം ടേബിള്‍, ഇലക്ട്രോണിക് പെന്‍, സ്‌കാനര്‍, ബ്ലൂടൂത്ത് ഡിവൈസുകള്‍, കൂളിങ് ഗ്ലാസ്, ഇയര്‍ ഫോണ്‍, ഹാന്‍ഡ് ബാഗ്, ബെല്‍റ്റ്, തൊപ്പി, വാച്ച്, റിസ്റ്റ് വാച്ച്, ബ്രേസ്ലെറ്റ്, ക്യാമറ, ആഭരണങ്ങള്‍, ലോഹസാമഗ്രികള്‍, ആഹാര പദാര്‍ത്ഥങ്ങള്‍




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :