ഈ ക്ഷേത്രത്തിന് സമീപം ഒരു ശിവക്ഷേത്രവുമുണ്ട്. ഇവിടത്തെ കുളത്തില്‍ കുളിച്ചാല്‍ അസുഖങ്ങള്‍ ഭേദമാകുമെന്നാണ് വിശ്വാസികള്‍ പറയുന്നു. ക്ഷേത്രം സന്ദര്ശിക്കുന്നവര്ക്കെല്ലാം ദേവിയുടെ അത്ഭുത പ്രവൃത്തികളെ കുറിച്ച് പറയാനുണ്ടാകും.
ഒരിക്കല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഒരു അണക്കെട്ടിന്റെ നിര്‍മ്മാണത്തിനായി ഈ ഗ്രാമം സന്ദര്‍ശിക്കുകയുണ്ടായി. അടുത്ത ദിവസം രാവിലെ ദേവിയെ സ്വപ്നത്തില്‍ ദര്‍ശിച്ചതിനെ തുടര്‍ന്ന് അവര്‍ ക്ഷേത്രം സന്ദര്‍ശിക്കുകയും ഭക്തര്‍ക്ക് എളുപ്പം ക്ഷേത്രത്തില്‍ എത്തുന്നതിനായി പടികള്‍ നിര്‍മ്മിക്കാന്‍ പ്രാദേശിക ഭരന്നകൂടത്തിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
ക്ഷേത്രം നവീകരിക്കാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റിലെ അംഗമായ സുരേഷ് ബാലചന്ദ്ര പറഞ്ഞു. പതിനഞ്ച് കോടി രുപയ്ക്കാണ് നവീകരണ പദ്ധതി തയാറാക്കിയിട്ടുളളത്. ക്ഷേത്രപരിസരത്ത് മരുന്ന് ചെടികളും മറ്റുമായി 20000 ചെടികള്‍ നട്ട് പിടിപ്പിച്ചിട്ടുണ്ട്. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് ക്ഷേത്രം സന്ദര്‍ശിക്കുന്നത്.
എത്താനുള്ള മാര്‍ഗ്ഗം
റോഡ്: അഹമ്മദ്നഗറില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് മൊഹതെ
WD
WD
റെയില്‍: ഇന്ത്യയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും അഹമ്മദ് നഗറിലേക്ക് തീവണ്ടി സര്‍വീസുകളുണ്ട്.
വ്യോമമാര്‍ഗ്ഗം: ഏറ്റവും അടുത്ത വിമാനത്താവളം പൂനെ. ഇവിടെ നിന്ന് അഹമ്മദ് നഗറിലേക്ക് 180 കിലോമീറ്ററുണ്ട്.