ശബരിമല: അന്തര്‍ സംസ്ഥാന കൌണ്‍സില്‍ രൂപീകരിക്കുന്നു

കോട്ടയം| WEBDUNIA|
PRO
PRO
തീര്‍ഥാടകര്‍ക്ക് സൌകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി അന്തര്‍ സംസ്ഥാന കൌണ്‍സില്‍ രൂപീകരിക്കുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനപ്രതിനിധികളുടെ യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്.

കൌണ്‍സിലില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രതിനിധികള്‍ അംഗങ്ങളായിരിക്കും. ഈ സംസ്ഥാനങ്ങളുടെ സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച് ശബരിമല സെല്‍ പ്രവര്‍ത്തിക്കും. വര്‍ഷത്തില്‍ രണ്ടുതവണ കൌണ്‍സില്‍ ചേരും.

തീര്‍ഥാടകര്‍ക്ക് സൌകര്യങ്ങള്‍ ഒരുക്കുന്നതിനായി നിലയ്ക്കലില്‍ ഓരോ സംസ്ഥാനത്തിനും അഞ്ചേക്കറില്‍ കവിയാത്ത ഭൂമി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :