താജുല്‍മസ്ജിദിന്‍റെ മഹനീയത

WDWD
മുസ്ലീം ജനസംഖ്യയില്‍ ഇന്തോനേഷ്യ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യക്ക്. അതിനാല്‍ തന്നെ മുസ്ലീം പള്ളികളും ധാരാളം. മതേതര രാജ്യമായ ഇവിടെത്തന്നെയാണ് ഏഷ്യയിലെ ഏറ്റവും വലിയ മുസ്ലീം പള്ളിയായ താജുല്‍ മസ്ജിദും.

മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലാണ് താജുല്‍ മസ്ജിദ്. ജുമ മസ്ജിദ് എന്ന് വിളിപ്പേരുള്ള ഈ ആരാധനാലയം ‘മുസ്ലീം പള്ളികളുടെ കിരീടം’ എന്നാണ് പ്രദേശവസികളുടെ ഇടയില്‍ അറിയപ്പെടുന്നത്. ഇവിടെ എത്തുമ്പോള്‍ തന്നെ ആത്മീയതയുടെ സ്പര്‍ശം നമുക്ക് അനുഭവപ്പെടും.

പള്ളിയുടെ പ്രധാന ഹാളിലെത്തുന്നത് ഒരു ഇടനാഴിയിലൂടെയാ‍ണ്. ഈ ഇടനാഴിക്കരികില്‍ മനോഹരമായ ഒരു കുളമുണ്ട്. പ്രധാന ഹാളിന്‍റെ പ്രതിബിംബം ഈ കുളത്തില്‍ നമുക്ക് കാണാനാകും. പ്രധാന ഹാളിലാണ് ഭക്തജനങ്ങള്‍ നിസ്ക്കരിക്കുന്നത്. പ്രധാന ഹാളിനോട് ചേര്‍ന്ന് മദ്രസയും പ്രവര്‍ത്തിക്കുന്നുണ്ട്.

പിങ്ക് നിറമുള്ള പള്ളിയില്‍ വളരെ വലിയ രണ്ട് മിനാരങ്ങളുണ്ട്. ഇതിന് പുറമെ മുഖ്യ കെട്ടിടത്തില്‍ മൂന്ന് മിനാരങ്ങളുമുണ്ട്. ഇവ വെള്ള നിറത്തിലുള്ളതാണ്. ഈ മിനാരങ്ങള്‍ മനുഷ്യത്വത്തിന്‍റെ ശരിയായ പാതയിലൂടെ നടത്തുന്നുവെന്ന് വിശ്വാസികള്‍ പറയുന്നു.
WDWD


WEBDUNIA|
ഇന്ത്യന്‍- ഇസ്ലാമിക വാസ്തുവിദ്യയുടെ മനോഹരമായ സമന്വയമാണ് ഇവിടെ കാണാന്‍ കഴിയുന്നത്. ഭോപ്പാലിലുള്ള ശില്പികള്‍ തന്നെയാണ് ഈ പള്ളിക്ക് രൂപകല്പന നിര്‍വഹിച്ചത്. പള്ളിയിലെ ചുമരുകള്‍ മനോഹരമായ പുഷ്പങ്ങളാല്‍ അലം‌കൃതമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :