ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ തിങ്ങിനിറഞ്ഞ് വസിക്കുന്ന സ്ഥലമാണ് ഷാജഹാന്‍പൂര്‍. ഷാജഹന്‍പൂര്‍-ഫറുര്ഖബാദ് റോഡ് സംഗമിക്കുന്ന, ജലാലാബാദില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഇവിടമാണ് പരശുരാമ മഹര്‍ഷിയുടെ ജന്മസ്ഥലമെന്ന് അറിയപ്പെടുന്നത്. ഖേദ പരശുരാംപുരി എന്നും ഈ സ്ഥലം അറിയപ്പെടുന്നു.
മുഗള്‍ ഭരണകാലത്ത് നജീബ് ഖാന് എന്ന ഭരണാധികാരിയുടെ അധീനതയിലായിരുന്നു ഈ പ്രദേശം. ഇദ്ദേഹത്തിന്റെ കൊച്ചുമകനായിരുന്ന ജലാലുദ്ദീന്റെ പേരിലാണ് ഈ സ്ഥലത്തിന് ജലാലാബാദ് എന്ന പേര് വന്നത്. എന്നാല്‍ തന്നെയും പലയിടങ്ങളിലും ഇപ്പോഴും പരശുരാംപുരി എന്നാണ് എഴുതിവച്ചിരിക്കുന്നത്.
പരശുരാമന് ഇവിടെ ആണ് ജനിച്ചതെന്നാണ് ജനങ്ങള്‍ വിശ്വസിക്കുന്നത്. ജനങ്ങളുടെ ആവശ്യപ്രകാരം ഇവിടത്തെ എം എല്‍ എയും കേന്ദ്രമന്ത്രിയുമായ ജിതിന് പ്രസാദ് ഈ സ്ഥലം വിനോദ സഞ്ചാര കേന്ദ്രമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിനോദസഞ്ചാര വകുപ്പ് മന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്.
അതേസമയം, ഉത്തര്‍പ്രദേശിലെ രാഷ്ട്രീയ മണ്ഡലത്തിലും പരശുരാമനുള്ള സ്വാധീനം പ്രധാനമാണ്. ബ്രാഹ്മണരെ സംബന്ധിച്ചിടത്തോളം പരശുരാമന് അഭിമാനത്തിന്റെയും ഉന്നതിയുടെയും ഒക്കെ പ്രതീകമാണ്. വോട്ട് ബാങ്കായ ബ്രാഹ്മണരെ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ പരശുരാമനെ ഉപയോഗിക്കുന്നത് പതിവാണ്. ഏതായാലും ജലാലാബാദിലെ പരശുരാമ ക്ഷേത്രം പുനര്‍ നിര്‍മ്മിക്കുന്നതിന് ബ്രാഹ്മണര്‍ പദ്ധതി തയാറാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ക്ഷേത്ര പുനരുദ്ധാരണത്തിനായി ബ്രാഹ്മണ് സമാജ് ഏകതാ സംഘര്‍ഷ് സമിതി ഭൂമി പുജയും
WD
WD
ശിലാദാനവും നടത്തി. ഈ അവസരത്തില്‍ നൈമിഷ് വ്യാസ് പിതാധീശ്വര്‍ ജഗദാചാര്യ ശ്രീ സ്വാമി ഉപേന്ദ്രാനന്ദ് സരസ്വതി, ജ്യോതിഷ് പീഠാധിത്വര് ജഗദ്ഗുരു ശങ്കരാചാര്യ ശ്രീമദ് സ്വാമി വാസുദേവാനന്ദ് സരസ്വതി മഹാരാജ് എന്നിവര്‍ സന്നിഹിതരായിരുന്നു.