ചമ്പാനേറില് നിന്ന് പാവഗഡിലേക്ക് മലമ്പാതയിലൂടെ വേണം പോവാന്‍. പാവ്ഗഡിലെ മഹാകാളി ക്ഷേത്രത്തില്‍ കാളികമാതാവിനെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. കാളിക മാതാവിനെ കൂടാതെ മഹാകാളി, ബാഹുചര ദേവി എന്നീ പ്രതിഷ്ഠകളും ഇവിടെയുണ്ട്. ക്ഷേത്രത്തിലേക്കുള്ള മാര്‍ഗ്ഗമധ്യേ ഛാസിയ, ദൂധിയ എന്നീ തടാകങ്ങള്‍ കാണാന്‍ കഴിയും.
പാവഗഡിലേക്കുള്ള യാത്രയില്‍, ചമ്പാനേരില് നിന്ന് 1471 അടി ഉയരെ ‘മാച്ചി ഹവേലി എന്ന് അറിയപ്പെടുന്ന ഒരു പീഠഭൂമിയുണ്ട്. ഇവിടം വരെ സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് സര്‍വീസുകള്‍ ലഭിക്കും. മാച്ചിയുടെ ഉയരങ്ങളിലാണ് നേരത്തെ പറഞ്ഞ രണ്ട് തടാകങ്ങളും സ്ഥിതി ചെയ്യുന്നത്. മാച്ചിയില്‍ തീര്‍ത്ഥാടകര്‍ക്ക് തങ്ങാന്‍ ചെറിയ ഹോട്ടലുകളും വീടുകളും ലഭ്യമാണ്.
കുന്നിന്റെ ഏറ്റവും മുകളിലാണ് മഹാകാളിയുടെ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മാച്ചിയില്‍ നിന്ന് ക്ഷേത്രത്തിലെത്താന്‍ റോപ് വേ സൌകര്യം ഉണ്ട്. അതല്ല എങ്കില്‍, 250 പടികള്‍ കയറേണ്ടതുണ്ട്.
മഹാകാളി ക്ഷേത്രത്തിന്റെ തൊട്ടു മുകളില്‍ ഒരു മുസ്ലീം ദര്‍ഗയാണ്. അദന്ഷായുടെ ഈ ദര്‍ഗ ഇസ്ലാം മതസ്ഥരുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്.
WD
യാത്ര
അഹമ്മദാബാദ് വിമാനത്താവളമാണ് ഏറ്റവും അടുത്ത് -190 കിലോമീറ്റര്‍. ട്രെയിന്‍ മാര്‍ഗ്ഗമാണെങ്കില്‍ 50 കിലോമീറ്റര്‍ അകലെ വഡോദരയില്‍ ഇറങ്ങണം. അവിടെ നിന്ന് പാവഗഡിലേക്ക് ബസ് സര്‍വീസുകള്‍ ലഭ്യമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പാവഗഡിലേക്കും തിരിച്ചും ബസ് സര്‍വീസുകള്‍ സുലഭമാണ്.