രാമായണമാസമായി കര്‍ക്കിടകം

WEBDUNIA|


കര്‍ക്കിടകം പിറക്കു ന്നു. ഇത് രാമായണമാസം ഇനി രാമായണ പാരായണത്തിന്‍റെ നാളുകള്‍.

രാവിലെ കുളിച്ച് ശുദ്ധമായി ദീപം തെളിയിച്ച് രാമായണം തൊട്ട് വന്ദിച്ച് വായന തുടങ്ങുന്നു. കര്‍ക്കിടകമാസം അവസാനിക്കുമ്പോള്‍ രാമായണം വായിച്ച് തീര്‍ക്കണമെന്നാണ് സങ്കല്‍പ്പം.

ചിലപ്പോള്‍ രാമായണത്തിന്‍റെ അനുബന്ധഭാഗമായ ഉത്തരരാമായണവും ചിലര്‍ വായിക്കാറുണ്ട്.

കാത്തിരിപ്പിന്‍റെ മാസം കൂടിയാണ് കര്‍ക്കിടകം സമൃദ്ധിയുടെ പൊന്നിന്‍ ചിങ്ങത്തിനായുള്ള കാത്തിരിപ്പ്.

കര്‍ക്കടകത്തില്‍ മിതമായ ആഹാരവും ആയുര്‍വേദ മരുന്നുകളും കഴിച്ച് ദേഹ ശുദ്ധി വരുത്താറുണ്ട്.ചിലര്‍ ഉഴിച്ചിലും പിഴിച്ചിലും നടത്തി ശരീരമരോഗദൃഢമക്കി വെക്കുകയും ചെയ്യുന്നു.

ശീവോതിക്ക് വെക്കല്‍

മിഥുനത്തിലെ അവസാന ദിവസം വീടും പരിസരവും അടിച്ച് വൃത്തിയാക്കി ശീവോതിയെ- ശ്രീ ഭഗവതിയെ- വീട്ടിലേക്ക് വരവേല്‍ക്കുന്ന ചടങ്ങ് മലബാറില്‍ ആചരിക്കാറുണ്ട്.

ശീവോതിക്ക് വെക്കുക എന്നറിയപ്പെടുന്ന ഈ ആചാരം രാമായണം വായനയുമായും ബന്ധപ്പെട്ട് കിടക്കുന്നു.

രാവിലെ കുളിച്ച് വീടു വൃത്തിയാക്കി വിളക്കു കൊളുത്തി,കിണ്ടിയില്‍ വെള്ളവും തുളസിക്കരും, താലത്തില്‍ [ിദശപുഷങ്ങളും [ിവാല്‍ക്കണ്ണാടിയും രാമായണവും പുതുവസ്ത്രവും വെക്കുന്നു.

വൈകീട്ടേ ഇത് എടുത്തു മാറ്റൂ.കര്‍ക്കിടകത്തിലെ എല്ലാദിവസവും ഇത് തുടരുകയും രാമയണം വായന പൂര്‍ത്തിയാവുന്നതോടെ സമാപിക്കുകയും ചെയ്യുന്നു




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :