നവരാത്രി മാതൃപൂജയ്ക്ക്

PROPRO
ദേവിയുടെ അല്ലെങ്കില്‍ സ്‌ത്രീശക്തിയുടെ അപദാനങ്ങള്‍ വാഴ്‌ത്തലാണ്‌ നവരാത്രി ദിനങ്ങളുടെ പ്രത്യേകത. സരസ്വതി, ലക്ഷ്‌മി, ദുര്‍ഗ്ഗ എന്നിങ്ങനെ വ്യത്യസ്‌ത ഭാവങ്ങളില്‍ ദേവീശക്തി വാഴ്‌ത്തപ്പെടുന്നു.

സ്‌ത്രീചൈതന്യത്തിന്‍റെ വിവിധ രൂപങ്ങളില്‍ ഏതിനെയും ഈ സമയത്ത്‌ പൂജിക്കാം. ഓരോ ഫലത്തിനും ഓരോ ശക്തിരൂപങ്ങളെ വാഴ്‌ത്തുകയാണ്‌ രീതി. അതിനാല്‍ ഏത്‌ രീതിയില്‍ പൂജിച്ചാലും പൂര്‍ണ്ണഫലം ലഭിക്കും.

വിദ്യാവിജയത്തിന്‌ സരസ്വതി. ദുഖമകറ്റാന്‍ ദുര്‍ഗ്ഗ, ശത്രുദോഷത്തിന്‌ മഹാകാളി, ധനലബ്ദിക്ക്‌ ലക്ഷ്മിദേവി എന്നിങ്ങനെ ഓരോ ലക്‍ഷ്യത്തിനും ഓരോ മാര്‍ഗ്ഗങ്ങളാണ്‌ ഉള്ളത്‌.

ഏത്‌ രുപത്തില്‍ ആരാധിച്ചാലും ദേവി പൂജ എന്നത്‌ ആത്യന്തികമായി മാതൃപൂജയായി മാറണം. ജന്മം നല്‌കിയ അമ്മയെ പൂജിക്കാനുള്ള ദിനങ്ങളാണ്‌ നവരാത്രിയിലേത്‌. ആദിപരാശക്തിയായാണ്‌ ദേവിയെ ഭാരതീയര്‍ കരുതുന്നത്‌. അമ്മയെ തന്നെയാണ്‌ ദേവിയായി ഭാരതീയര്‍ ആരാധിക്കുന്നതും.

ഐശ്വര്യവും സമൃദ്ധിയും നല്‍കുന്ന നവരാത്രിദിനങ്ങള്‍ ഭക്തിയോടെ വേണം ആചരിക്കേണ്ടത്‌. ദേവിയെ പ്രീതിപ്പെടുത്തുക എന്നതാണ്‌ ഈ ദിനങ്ങളില്‍ പ്രധാനം. ഒരോ ഫലത്തിലും ഓരോ ചൈതന്യരൂപങ്ങളെ പ്രത്യേകം പ്രാര്‍ത്ഥിച്ച്‌ പ്രസാദിപ്പിക്കുന്നത്‌ നല്ലതാണ്‌.

അഹന്തയുടെ പ്രതിരൂപമായ മഹിഷാസുരനെ നിഗ്രഹിച്ച്‌ ദേവി വിജയം ആഘോഷിച്ചതിന്‍റെ ഓര്‍മ്മപുതുക്കലാണ്‌ നവരാത്രികാലത്ത്‌ നടക്കുന്നത്‌.

WEBDUNIA|
നവരാത്രികാലത്ത്‌ മത്സ്യമാംസാദികള്‍ ഉപേക്ഷിക്കണമെന്നാണ്‌ ആചാര്യമതം. എരിവ്‌, പുളിപ്പ്‌, ഉപ്പ്‌, തുടങ്ങിയവ അളവില്‍ കുറയ്ക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :