ദേവീ പൂജയ്‌ക്ക്‌ നാടൊരുങ്ങി

PTIPTI
നാടെങ്ങും അറിവിന്‍റെ ദേവതയെ പൂജിക്കുന്ന ദിനങ്ങള്‍ സമാഗതമായി. ഒമ്പത്‌ ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ദേവീ പൂജയ്‌ക്ക്‌ ക്ഷേത്രങ്ങള്‍ ഒരുങ്ങി കഴിഞ്ഞു.

കേരളത്തില്‍ മാത്രമല്ല ഇന്ത്യ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ഉത്സവമാണ്‌ നവരാത്രി. കര്‍ണ്ണാടകത്തിലും ബംഗാളിലും നവരാത്രി ദുര്‍ഗ്ഗാപൂജയായി ആചരിക്കുന്നു. ദേവീ വിഗ്രങ്ങള്‍ വച്ച്‌ പൂജിക്കുന്നതാണ്‌ വടക്കന്‍ ഭാരതത്തിലെ രീതി.

അശ്വിനാദി ചന്ദ്രമാസങ്ങളില്‍ വെളുത്തപക്ഷ പ്രതിപദം മുതല്‍ നവമി കൂടിയ ഒമ്പത്‌ തിഥികളില്‍ അനുഷ്ഠിക്കുന്ന വൃതമാണ്‌ നവരാത്രി. കേരളത്തില്‍ കന്നി-തുലാം മാസത്തില്‍ സരസ്വതീപൂജയായി ഈ ദിനങ്ങള്‍ ആചരിക്കുന്നു.

ആരണ്യവാസ കാലത്ത്‌ പാണ്ഡവരും നവരാത്രിനാളില്‍ ആയുധപൂജ നടത്തിയിരുന്നു എന്ന്‌ മഹാഭാരതത്തില്‍ പറയുന്നു. ദശരാത്രി അഥവാ ദസ്‌റയാണ്‌ ഉത്തരഭാരതത്തിലെ ആഘോഷം. കേരളത്തില്‍ മാത്രമാണ്‌ നവരാത്രി ആഘോഷം.

ആചാര രീതികള്‍ എന്തു തന്നെയായാലും ദോഷ നിവാരണത്തിനും സമ്പല്‍ സമൃദ്ധിക്കും വേണ്ടി ദേവിയെ ആരാധിക്കാനുള്ള അവസരമാണ്‌ നവരാത്രി. സീതയെ വീണ്ടെടുക്കാനായി ഭഗവാന്‍റെ പ്രതിരൂപമായ ശ്രീരാമന്‍ പോലുംദേവിവ്രതം ആചരിക്കുന്നു.

WEBDUNIA|
പരാശക്തി മഹിഷാസുരനെ വധിച്ച്‌ ദേവകള്‍ക്കും മറ്റുള്ളവര്‍ക്കും അനുഗ്രഹം ചൊരിഞ്ഞ ദിവസമാണ്‌ വിജയദശമി എന്നറിയപ്പെടുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :