ഗ്രഹങ്ങള്‍ക്ക് മനുഷ്യ ജീവിതത്തെ സ്വാധീനിക്കാന്‍ കഴിയും എന്ന വിശ്വാസമാണ് ജ്യോതിഷത്തിന്‍റെ അടിസ്ഥാനം. ഓരോ നക്ഷത്രത്തില്‍ പിറന്നവനും ജനനസമയത്ത് ഗ്രഹങ്ങളുടെ നില പ്രകാരമുള്ള അനുഭവമായിരിക്കും ഉണ്ടാകുക എന്ന് കരുതുന്നു.
ഗ്രഹങ്ങളുടെ ദൃഷ്ടി ചിലപ്പോള്‍ അനുകൂലവും ചിലപ്പോള്‍ പ്രതികൂലവും ആയിരിക്കും. ഗ്രഹങ്ങളുടെ ദോഷം കര്‍മ്മത്തേയും കര്‍മ്മകാരകനായ മനസിനേയും ആത്യന്തികമായി ശരീരത്തേയും ബാധിക്കും.
ഓരോ ഗ്രഹത്തേയും പ്രീതിപ്പെടുത്തുന്ന കര്‍മ്മങ്ങള്‍ ചെയ്യുകയാണ് ഇവയ്‌ക്കുള്ള പരിഹാരം. ഗ്രഹങ്ങള്‍ക്ക് വിധിച്ചിട്ടുള്ള ദ്രവ്യങ്ങള്‍ സേവിക്കുക വഴി ഗ്രഹദോഷങ്ങള്‍ കുറയ്‌ക്കാം. ഓരോ ഗ്രഹ ദോഷത്തിനും ഉള്ള ഔഷധങ്ങളും ആചാര്യന്മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഓരോ ഗ്രഹത്തിനും വിധിച്ച ദ്രവ്യങ്ങള്‍ സേവിക്കുന്നത് ദുരിതാനുഭവങ്ങള്‍ കുറയാന്‍ സഹായിക്കും. ഗ്രഹ ദോഷമാണ് ബാധിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കി അവയ്ക്ക് വിധിച്ച ഔഷധങ്ങളിട്ട് വെള്ളം തിളപ്പിച്ചാറ്റി ആ വെള്ളത്തില്‍ ആഴ്ചയില്‍ മൂന്ന് ദിവസത്തില്‍ കുറയാതെ കുളിച്ചാല്‍ ഗ്രഹദോഷ ശാന്തി ഉണ്ടാകുമെന്നാണ് വിശ്വാസം.
ഗുരു കോപത്തിന്: ഇരട്ടിമധുരം, ഇരിവേരി, കുരുക്കുത്തിമുല്ല മൊട്ട്, തേന്‍, കടുക്ക എന്നിവ.
ശുക്ര കോപത്തിന്: മലങ്കാരക്ക, ഏലത്തരി, കുങ്കുമം, കരിമ്പ്, കാവിമണ്ണ്, പച്ചോറ്റി എന്നിവ.