ഖുര്‍ആനും വൈദ്യശാസ്ത്രവും

WD
ഇസ്ലാമിക വിശ്വാസപ്രമാണത്തിന്‍റെ ഒരു ഭാഗമാണ് ആരോഗ്യപരിപാലനവും ചികിത്സയും‌. ആരോഗ്യത്തിന്‌ ഹാനികരമായ ഭക്‍ഷ്യ പദാര്‍ഥങ്ങളും പാനീയങ്ങളും നിരോധിച്ച ഖുര്‍ആന്‍ "നല്ലതും അനുവദനീയമായതുമേ ഭക്ഷിക്കാവൂ, കുടിക്കാവൂ' എന്ന്‌ അനുശാസിക്കുകയും ചെയ്തു.

ശുചിത്വം, വ്യായാമം, വിശ്രമം, ഉപവാസം, മിതഭോജനം, ആരോഗ്യപൂര്‍ണമായ ശീലങ്ങള്‍ എന്നിവ ഉറപ്പുവരുത്തുന്നതാണ്‌ ഇസ്ലാമില്‍ നിഷ്കര്‍ഷിക്കപ്പെട്ടിട്ടുള്ള ആരാധനകളും അനുഷ്ഠാനങ്ങളും.

നിത്യേന അഞ്ചു നേരങ്ങളിലുള്ള പ്രാര്‍ഥന ആത്മാവിനു ശാന്തിയും മനസ്സിന്‌ നവോന്മേഷവും ശരീരത്തിന്‌ ഓജസ്സും നല്‍കുന്നുണ്ടെന്നാണ് വിശ്വാസം. വ്രതാനുഷ്ഠാനം ആത്മീയമായ ഉല്‍ക്കര്‍ഷത്തോടൊപ്പം ശരീരത്തിലെ ആന്തരികാവയവങ്ങളുടെ ശുദ്ധീകരണവും ഉറപ്പുവരുത്തുന്നു. മാനസികാരോഗ്യവും ശാരീരികാരോഗ്യവും നിലനിര്‍ത്തുന്നതില്‍ ധ്യാനത്തിനും പ്രാര്‍ഥനക്കുമുള്ള പങ്ക്‌ സുവിദിതമാണ്‌.

ആരോഗ്യപരിപാലനത്തിന്‍റെ ആത്മീയമായ സാധ്യതകളെല്ലാം നിലനില്‍ക്കെത്തന്നെ മരുന്നുപയോഗിച്ചുള്ള ചികിത്സയുടെ പ്രാധാന്യവും പ്രവാചകന്‍ തന്‍റെ അനുയായികളെ അഭ്യസിപ്പിക്കുകയുണ്ടായി. "ഓരോ രോഗത്തിനും ഔഷധമുണ്ട്‌" എന്ന തിരുനബിയുടെ പ്രസ്താവന പ്രസിദ്ധമാണ്‌.

WEBDUNIA|
അറബികള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന അന്ധവിശ്വാസാധിഷ്ഠിതമായ ചികിത്സാ മുറകളെയെല്ലാം നിരുത്സാഹപ്പെടുത്തിയ പ്രവാചകന്‍ രോഗം വരുമ്പോള്‍ ചികിത്സിക്കുക എന്ന ശീലം അനുയായികളില്‍ വളര്‍ത്തിയെടുത്തിയിരുന്നു. വൈദ്യപഠനത്തിനും നബി പ്രോത്സാഹനം നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :